Link copied!
Sign in / Sign up
0
Shares

ബോളിവുഡിലെ പിന്നണി നർത്തകരുടെ പ്രതിഫലം എത്രയാണെന്നറിയാമോ?

ഓരോ സിനിമാഗാനങ്ങളിലും നായകനും നായികയ്ക്കുമൊപ്പം ആടിപ്പാടുന്ന പിന്നണിനർത്തകരെ കണ്ടിട്ടില്ലേ? എത്ര നല്ല പാട്ടായാലും സിനിമയിലും റിയാലിറ്റി ഷോകളിലും മറ്റു സ്റ്റേജ് ഷോകളിലും അതിനെ കളർഫുൾ ആക്കാൻ ഇവർ കൂടിയേ തീരൂ.

എത്ര കഠിനമായ സ്റ്റെപ്പും നിമിഷനേരം കൊണ്ട് പഠിച്ചു ചെയ്യുന്ന ഇവരുടെ പ്രതിഫലം എത്രയാണെന്ന് ഓർത്തിട്ടുണ്ടോ? മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ചു ബോളിവുഡിൽ കോ-ഡാൻസേഴ്സ് ഇല്ലാത്ത ഗാനരംഗങ്ങളും കുറവാണ്.

എക്സ്ട്രാ അഥവാ ഫില്ലേഴ്‌സ്" എന്ന ഓമനപ്പേരിലാണ് ഇവരെ വിളിക്കുന്നത് തന്നെ. അതായത് നായികയും നായകനും കഴിഞ്ഞാൽ ബിഗ് സ്ക്രീൻ നിറയ്ക്കുന്നത് ഇവരാണെന്ന്!

നൃത്തം ചെയ്യുക എന്നത് ഒരു കഴിവാണ്. ആ കഴിവിലൂടെ സിനിമയിൽ സജീവമായ ഒരുപാട് പേരെ നമുക്കറിയാം. ഉദാഹരണത്തിന് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. എന്നാൽ അതിനു ഭാഗ്യം കൂടി തുണയ്‌ക്കേണ്ടതുണ്ട്. തന്റെ കഴിവ് ഒരു ജീവിതമാർഗ്ഗമാക്കി മാറ്റിയവരാണ് പിന്നണിനർത്തകർ.

ചില പാട്ടുകളിലെങ്കിലും നായകനെയും നായികയെയും വരെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയ നർത്തകരുമുണ്ട്. സിനിമയുടെ ബഡ്ജറ്റ്, നൃത്ത സംവിധായകർ, പ്രധാന നടന്മാരുടെ താരമൂല്യം, അനുഭവസമ്പത്ത് തുടങ്ങിയവയെ ഒക്കെ ആശ്രയിച്ചിരിക്കും നർത്തകരുടെ പ്രതിഫലവും.

കോടികൾ മുടക്കി നിർമിക്കുന്ന ബോളിവുഡ് സിനിമകളിലെ നർത്തകർക്ക് അൻപതിനായിരം മുതലാണ് പ്രതിഫലമത്രേ..! എന്താ നിങ്ങൾക്കും പോകാൻ തോന്നുന്നുണ്ടോ??

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon