Link copied!
Sign in / Sign up
37
Shares

ഭൂമിയിലെ മാലാഖ

 

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വിവരിക്കാവുന്നതിലും അപ്പുറമാണ്. ആ ബന്ധത്തിന്റെ ദൃഢതയാണ് ഈ വീഡിയോയിലൂടെ പ്രകടമാവുന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിനെ കൈയ്യിലെടുക്കുന്നതിലും ആ കുഞ്ഞു കൈ കാലുകളും മൂക്കും കാണുന്നതിലും കൂടുതൽ വലുതായും തൃപ്തികരമായും മറ്റൊന്നും ഒരമ്മയെ സംബന്ധിച്ചില്ല. ഈ ആത്മബന്ധം നാം വിചാരിക്കുന്നതിലും നേരത്തേ ഉടലെടുക്കുന്നതും ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതുമാണ്.

9 നീണ്ട മാസത്തേക്ക് നിങ്ങൾ വേണ്ട പോഷകം നൽകി വളർത്തിയ കുഞ്ഞാണത്. ജനനത്തിനു ശേഷവും 2-3 വയസ്സാവുന്നതു വരെ കുഞ്ഞ് നിങ്ങളെ ആശ്രയിച്ചു തന്നെയാണ് വളരുന്നത്. അവർ വളരും തോറും ഈ ബന്ധം നഷ്ടപ്പെടുമോ എന്ന് നിങ്ങൾ ഭയന്നേക്കാമെങ്കിലും അത് കൂടുതൽ ശക്തി ആർജ്ജിക്കുകയാണ് ചെയ്യുന്നത്..

മുകളിൽ കാണുന്ന വീഡിയോ മറ്റെർനിഡാഡെ കോർ ഡി റോസ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഡോക്ടർമാർ കുഞ്ഞിനെ അമ്മയുടെ മാറോടു ചേർത്തു കിടത്താറുണ്ട്. സ്പർശനത്തിലൂടെയുള്ള ബന്ധം വർദ്ധിപ്പിക്കാനാണിത്. ബ്രൻഡ കൊയ്ലോയുടെ കുഞ്ഞാകട്ടെ, അമ്മയെ കെട്ടിപ്പിടിച്ച് കൂടുതൽ ചേർന്നു കിടക്കാനാണ് ശ്രമിച്ചത്. കണ്ടു നിന്ന ഡോക്ടർമാർക്കും ഇതൊരു അത്ഭുതമായിരുന്നു.

അമ്മയും കുഞ്ഞും തമ്മിലുള്ള അതിരില്ലാത്ത സ്നേഹത്തിന്റെ തെളിവ് ഇതല്ലെങ്കിൽ വേറെ എന്താണ്?

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon