Link copied!
Sign in / Sign up
16
Shares

ഗർഭം ധരിക്കാൻ മികച്ച പ്രായം ഏതാണ്?

പ്രായം ഏറുംതോറും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാടു മാറ്റങ്ങളുണ്ടാകുന്നു. ഗർഭം ധരിക്കാനുള്ള ശരിയായ പ്രായം ഏതാണെന്നു ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അത് കൊണ്ട് തന്നെ 20 മുതൽ 40 വയസ്സ് വരെ ഗർഭം ധരിക്കുന്നതിന്റെ പ്രയോജനങ്ങളും അസൗകര്യങ്ങളുമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.

ചെറുപ്പമായിരിക്കുമ്പോൾ കുട്ടിയെ കളിപ്പിക്കാനും വളർത്താനുമൊക്കെയുള്ള ആരോഗ്യവും ശേഷിയും നിങ്ങൾക്കുണ്ടാകും. എന്നാൽ  സാമ്പത്തികമായി നല്ല നിലയിൽ ആവണമെന്നില്ല. കുറച്ചുകൂടി മുതിരുമ്പോൾ അറിവും സാമ്പത്തികശേഷിയും വർധിക്കും. എന്നാൽ ആരോഗ്യനില താഴേക്ക് പോയേക്കാം. പ്രായം കൂടുംതോറും ശരീരത്തിന്റെ ഗർഭം ധരിക്കാനുള്ള കഴിവ് കുറയുന്നു. അത് ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ മാത്രമല്ല, അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും..!

20 മുതൽ 24 വയസ്സ് വരെ 

ആരോഗ്യം 

ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് വളരെ എളുപ്പം ഗർഭിണികളാവാൻ സാധിക്കും. ആർത്തവം വളരെ പതിവായി നടക്കുന്ന ഈ കാലത്തു കുട്ടികളുണ്ടാവാൻ എളുപ്പമാണ്. 

മാനസികാരോഗ്യം  

ഉദ്യോഗജീവിതത്തിൽ ഒരുപാടു മുന്നേറാൻ കഴിയുന്ന സമയമാണിത്. അതുകൊണ്ടു തന്നെ ഈ പ്രായത്തിൽ വിവാഹം വേണ്ടെന്നു തന്നെ ചിലർ തീരുമാനിച്ചേക്കാം. എന്നാൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദം സഹിക്കവയ്യാതെ കല്യാണം കഴിക്കേണ്ടി വരുന്നവരാണ് മിക്കവാറും. അങ്ങനെയുള്ളവർ ഇത്ര ചെറുപ്രായത്തിൽ അമ്മയാകേണ്ടി വരുന്നത് ആസ്വദിക്കാറില്ല..

അസൗകര്യങ്ങൾ 

ഈ പ്രായത്തിൽ ഗർഭം ധരിച്ചാൽ അത് അലസാനുള്ള സാധ്യത വെറും 9.5% ആണ്.  നിങ്ങളുടെ ശരീരത്തിന്റെ യുവത്വം മൂലം കുഞ്ഞുങ്ങളും പൂർണാരോഗ്യവാന്മാരായിരിക്കും..

25 മുതൽ 29 വയസ്സ് വരെ 

ആരോഗ്യം 

ഗര്ഭകാലത്തു ശരിയായ വ്യായാമവും പോഷകാഹാരം കഴിക്കുകയും ചെയ്താൽ എല്ലാം സുഖമായി മുന്നോട്ടു പോകേണ്ടതാണ്.  ഇത് പ്രസവത്തിനു ശേഷം നിങ്ങളുടെ ശരീരത്തിന് പഴയ ആകാരവടിവ് ലഭിക്കാൻ സഹായിക്കും. ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നതു അർബുദത്തിന്റെ സാധ്യത കുറക്കാൻ സഹായിക്കുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.

മാനസികാരോഗ്യം 

ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് അല്പം കൂടി മുതിർപ്പുണ്ടാകും. സാമ്പത്തികശേഷിയും സംതൃപ്തികമായിരിക്കും. ഒരു കുഞ്ഞിനെ വളർത്താനുള്ള പാകം ഉണ്ടാവും ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക്.

30 മുതൽ 34 വയസ്സ് വരെ 

ആരോഗ്യം 

30 വയസ്സിനുശേഷം ഗർഭം ധരിക്കാനുള്ള ശേഷി കുറഞ്ഞുവരും. വേണ്ട രീതിയിലുള്ള ചികിത്സകൾ ചെയ്താൽ 34 വയസ്സിനു മുകളിലുള്ളവരേക്കാൾ കൂടുതൽ ശേഷിയുണ്ടാകും. എന്നാൽ പ്രായം കൂടുംതോറും അതിനു പറ്റിയ ആരോഗ്യം കുറഞ്ഞു വരുകയേയുള്ളു.

മാനസികാരോഗ്യം 

30 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്ക് ലോകപരിചയവും കൂടുതലുണ്ടാവും. അവർക്കു കുട്ടികളെ വളർത്താൻ വേണ്ട മുതിർപ്പുണ്ടാകും. അവർക്കു ക്ഷമയും കൂടുതലുണ്ടാകും. കാര്യശേഷിയും വിജ്ഞാനവും ആവശ്യത്തോടെയുള്ള ഈ പ്രായത്തിലുള്ള സ്ത്രീകൾ  ഉടനെത്തന്നെ ജോലിയിലേക്ക് മടങ്ങിയേക്കാം. 

35 മുതൽ 39 വയസ്സ് വരെ 

35 വയസ്സിനു ശേഷം സ്ത്രീകൾക്ക് അമ്മയാവാനുള്ള സാദ്ധ്യത കുറവാണ്. ശാരീരികമായും മാനസികമായും പ്രായം കൂടി വരുന്ന ഈ കാലത്തു ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുകളുണ്ടായേക്കാം. ഈ പ്രായത്തിൽ ഉണ്ടാകുന്ന കുട്ടികൾക്ക് പ്രസവത്തിനു മുൻപ് തന്നെ അസുഖങ്ങളോ മറ്റോ ബാധിക്കാൻ സാധ്യതയുണ്ട്.

35 വയസ്സിനു താഴെയുള്ള സ്ത്രീകൾ ഒരു വർഷമെങ്കിലും ഭർത്താവിന്റെയൊപ്പം സ്വാഭാവികമായ രീതിയിൽ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഈ കാലയളവിനുള്ളിൽ ഗർഭം ധരിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു വൈദികനെ കണ്ടു ചികിത്സ തേടേണ്ടതാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് 6  മാസത്തിനുള്ളിൽ ഗര്ഭിണിയാവാൻ സാധിച്ചില്ലെങ്കിൽ ഉടനെ തന്നെ ചികിത്സയ്ക്ക് ശ്രമിക്കണം. 

മുതിർന്ന സ്ത്രീകൾ ഗർഭം ധരിക്കുന്നതു അമിതമായ രക്തസമ്മർദ്ദത്തിന് കാരണമായേക്കാം. പ്രമേഹമുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാകും. പോരാതെ ഗർഭസ്ഥശിശുവിന് അവവസ്ഥകൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രായം കൂടുതലുള്ള സ്ത്രീകൾക്ക് പ്രസവത്തിനു സിസേറിയന്റെ ആവശ്യം വേണ്ടിവന്നേക്കാം. മധ്യവയസ്കരായ അമ്മമാർക്ക് ഇരട്ടസന്തതികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

40 വയസ്സിനു മുകളിൽ 

ഈ പ്രായത്തിലും മരുന്നിന്റെയും ചികിത്സയുടെയും സഹായത്തോടു കൂടി സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ സാധിക്കും. ശിശുവിന്റെ ആരോഗ്യം പൂർണമായും അമ്മയുടെ ആരോഗ്യമനുസരിച്ചിരിക്കും. നല്ല ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ഈ മുതിർന്ന പ്രായത്തിലും ഒരു ആരോഗ്യവാനായ ശിശുവിന് ജന്മം കൊടുക്കാൻ കഴിയും. ഇതിനു മുൻപും പ്രസവിച്ചിട്ടുണ്ടെങ്കിൽ ഇത്തവണ വെല്ലുവിളികളുണ്ടായേക്കാം..

എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ 20 മുതൽ 30 വയസ്സുവരെയാണ് ഗർഭം ധരിക്കാൻ ഏറ്റവും മികച്ച സമയം. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon