Link copied!
Sign in / Sign up
7
Shares

ഗ്രീൻ ടീ മടുത്തോ? എങ്കിൽ ബ്ലൂ ടീ ആയാലോ?

അങ്ങനെ ചായ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. നീലച്ചായ!! ശംഖുപുഷ്പത്തിൽ നിന്നാണ് കഫീൻ കലരാത്ത ഈ ഹെർബൽ ചായ ഉണ്ടാക്കുന്നത്. 

വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെ?

ശംഖു പുഷ്പത്തിന്റെ പൂക്കൾ എടുത്ത് വെയിലത്ത്വച്ച് നന്നായി ഉണക്കുക. നന്നായി തിളച്ച വെള്ളത്തിലേക്ക് ഉണങ്ങിയ പൂക്കൾ ചേർക്കുക. അല്പസമയം കാത്തിരിക്കുക. നീലച്ചായ റെഡി. ഇതിന് സ്വാഭാവിക മധുരം ഉള്ളതിനാൽ പഞ്ചസാരയുടെ ആവശ്യമില്ല. ആവശ്യമുള്ളവർക്ക് അല്പം പഞ്ചസാരയോ തേനോ ചേർക്കാം.നാരങ്ങാനീര് ചേർക്കുന്നതും രുചി വർധിപ്പിക്കും. 

സാധാരണ ചായയുടെ ഇരട്ടി ഗുണവുമായാണ് ഗ്രീൻ ടീ വന്നതെങ്കിൽ നീലചായ ഇതിനെയൊക്കെ കടത്തിവെട്ടും. ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശ്വാസകോശത്തിൽ നിന്നുംശ്വാസനാളത്തിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
നീലച്ചായ ധാരാളം കുടിക്കുന്നത് സമ്മർദം അകറ്റാൻ സഹായിക്കും.

ഓർമശക്തി മെച്ചപ്പെടുത്താൻ നീലച്ചായയ്ക്കു കഴിയും. ഒരു ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവ് കൂട്ടി ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ നീലശംഖുപുഷ്പം സഹായിക്കുമത്രേ.

ടൈപ്പ് 2 പ്രമേഹം തടയാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നീലച്ചായ സഹായിക്കുന്നു.

തിളക്കവും ആരോഗ്യവുമുള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ നീലച്ചായ കുടിച്ചാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ആണ് ഇതിനു സഹായിക്കുന്നത്.

ഗർഭിണികളും മുലയൂട്ടുന്നവരും ബ്ലൂചായ ഒഴിവാക്കുന്നതാണ് നല്ലത്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon