Link copied!
Sign in / Sign up
13
Shares

ഗർഭകാലത്ത് ഡോക്ടർമാർ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുന്നതെന്തുകൊണ്ട്?

ഗർഭകാലം പലതരം വികാരങ്ങൾ നിറഞ്ഞ ഒരു കാലഘട്ടമാണ്. സന്തോഷവും, ആഘോഷവും , ആവേശവും നിറഞ്ഞ ഒരു കാലയളവ്. ഒരു സ്ത്രീ മാനസികമായും ശാരീരികമായും ഒരുപാടു മാറ്റങ്ങൾ അനുഭവിക്കുന്ന ഒരു കാലഘട്ടം. ക്ഷീണത്തിലും അലസതയിലും തുടങ്ങി ഹോർമോണുകളുടെ വ്യതിയാനവും , മലബന്ധവും, നെഞ്ചിരിച്ചിലും , ഭാരം കൂടുകയും എല്ലാം ഗർഭകാലത്തു നേരിടേണ്ടിവരുന്ന ശരീരാസ്വാസ്ഥ്യവും വെല്ലുവിളികളുമാണ്. ഗർഭം ഒരു രോഗാവസ്ഥയായി കണക്കാക്കേണ്ട എന്ന് പറയുന്ന അതേ സമയം തന്നെ ശരിയായ വിശ്രമവും എടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഡോക്ടർമാർ ഗർഭകാലത്തു ബെഡ് റസ്റ്റ് നിർദ്ദേശിക്കുന്നത്.

ഗർഭകാലത്തെ വിശ്രമം :

എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് പറയുന്നതുപോലെ ഈ സമയം അത്ര എളുപ്പമായിരിക്കില്ല എന്ന്. സ്ത്രീകൾക്ക് ഒരുപാടു ശരീരാസ്വാസ്ഥ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ഈ സമയത്തു നേരിടേണ്ടിവരും. ഡോക്ടർമാർ ബെഡ് റസ്റ്റ് നിർദ്ദേശിക്കാൻ ഉണ്ടാവുന്ന ചില കാരണങ്ങൾ താഴെ പറയുന്നു...

രക്തസമ്മർദം

ഗർഭകാലത്തു എല്ലാ സ്ത്രീകൾക്കും ബ്ലഡ് പ്രഷർ കൂടുന്നത്  സാധാരണമാണ് . മുൻപ് നോർമൽ ബി പി ആയിരുന്ന ഒരു സ്ത്രീ ആണെങ്കിൽ പോലും ഈ അവസ്ഥയിൽ ബി പി വ്യത്യാസപ്പെടുക സാധാരണമാണ് . "പ്രെക്ലാമ്പ്ഷ്യാ" എന്നത് ബ്ലഡ് പ്രഷർ ഒരു പരിധിക്കു മീതെ കൂടുന്ന ഒരു അവസ്ഥയാണ് . കൃത്യമായ വൈദ്യസഹായം തേടിയില്ലെങ്കിൽ ഗർഭം അലസിപ്പോവുക, അകാലപിറവി , എന്തെങ്കിലും പ്രശ്നങ്ങളോട് കൂടി ജനിക്കുന്ന കുട്ടി അങ്ങനെ പല സങ്കീർണതകളും നേരിടേണ്ടി വരും. കൂടുതലും ഈ പ്രെശ്നം 20 ആം  ആഴ്ചക്കു ശേഷമാണു കണ്ടുതുടങ്ങുന്നത്. മരുന്നിനോടൊപ്പം തന്നെ ശെരിയായ ബെഡ് റെസ്റ്റ് കൂടി ഡോക്ടർമാർ നിർദ്ദേശിക്കുന്നതാണ്.

യോനിയിലുണ്ടാവുന്ന രക്തസ്രാവം :

ഇത് താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് സംഭവിക്കാം -

>പ്ലാസന്റ ഗർഭപാത്രത്തിൽ നിന്ന് സമയമാവുന്നതിനു മുൻപേ വേർപെടുമ്പോൾ രക്തസ്രാവം ഉണ്ടാവാം.

> പ്ലാസന്റ ഗർഭപാത്രത്തിനു താഴെ ഗർഭാശയമുഖത്തെ മറച്ചു നിൽക്കുമ്പോഴും രക്തസ്രാവം ഉണ്ടാവുന്നതാണ്.

രണ്ടു കുഞ്ഞുങ്ങളെ ഉദരത്തിൽ ചുമക്കുന്ന സ്ത്രീ ആണെകിൽ ബെഡ് റസ്റ്റ് നിർബന്ധമായും പാലിക്കേണ്ട ഒന്നാണ്. വളർച്ചയെത്തുന്നതിന് മുൻപ് ജനനം സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിലും ബെഡ് റസ്റ്റ് നിർബന്ധം ആണ്.

ദുർബലമായ ഗർഭാശയമുഖം , അനീമിയ , സെർവിക്കൽ ഇന്സുഫീസിൻസി എന്നെ അവസ്ഥകളിലും ബെഡ് റസ്റ്റ് ഒരു നിർണായക കാര്യം തന്നെ ആണ്.

കഴിഞ്ഞ പ്രസവത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ബെഡ് റസ്റ്റ് ആവശ്യമായി വരും.

ബെഡ് റെസ്റ്റിന്റെ വിരസത എങ്ങനെ മാറ്റാം :

10 ഉം 12 ഉം മണിക്കൂർ ഒരു ദിവസം (ഡോക്ടർ മാർ അതിൽ കൂടുതൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ) കിടക്കയിൽ കഴിച്ചുകൂട്ടുക എന്നത് വളരെ മുഷിപ്പിക്കുന്നതും വിരസത നിറഞ്ഞതും ആയ കാര്യം തന്നെ ആണ്. എന്നാൽ അമ്മയ്ക്കും കുഞ്ഞിനും നല്ലതിനുവേണ്ടി ആയതുകൊണ്ട് ഇത് ഒഴിച്ചുകൂടാൻ പറ്റാത്തതും ആണ്. അതുകൊണ്ടു ഈ സമയത്തെ വിരസതകൾ കുറച്ചെങ്കിലും മാറ്റാൻ കുറച്ചു പൊടികൈകൾ നോകാം -

>പുസ്തകങ്ങൾക്ക് നിങ്ങളെ ഈ വിരസതയിൽ നിന്ന്  രക്ഷിക്കാനാകും :

നിങ്ങൾ ഒരു പുസ്തകപ്പുഴുവാനോ എങ്കിൽ ബെഡ് റസ്റ്റ് നിങ്ങൾക്കൊരു വരദാനം ആയേക്കും . നിങ്ങള്കിഷ്ടപെടുന്ന പുസ്തകങ്ങൾ , നോവലുകൾ മാഗസിനുകൾ എല്ലാം നിങ്ങൾക്ക്  ഉപകാരപ്രേദമാക്കാം .

> എഴുതാൻ ഇഷ്ടപെടുന്ന കഴിവുള്ള ആളാണോ നിങ്ങൾ :

ആണെകിൽ നിങ്ങളുടെ കഴിവിനെ പൊടിതട്ടി എടുക്കാൻ ഉള്ള ഒരു അവസരമായി ഇതിനെ കാണാം. നിങ്ങളുടെ വികാരങ്ങളും ഭാവനകളും ആശയങ്ങളും എല്ലാം കവിതയുടെയും കഥകളുടെയും രൂപത്തിൽ നിങ്ങൾക്കു പുസ്തകത്തിൽ പ്രേത്യക്ഷപെടുത്താം.

>ഓൺലൈൻ പ്രയോഗക്ഷമമാകുക :

ഇന്നത്തെ കാലത്തു സമൂഹമാധ്യമങ്ങളെക്കാൾ വിരസത അകറ്റാൻ കഴിയുന്ന വേറെ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. ഓൺലൈൻ ഇത് ഒരുപാട് പ്രവർത്തികൾ ഉണ്ട് നിങ്ങൾക്കു ഗർഭകാലത്തെ കുറിച്ചുള്ള ലേഖനം വായിക്കാം , അമ്മമാർക്കുള്ള സോഷ്യൽ മീഡിയയിൽ ഉള്ള ഗ്രൂപ്പ് ഇത് ചേരാം അതിൽ നിന്ന് ഒരുപാടു കാര്യങ്ങൾ അറിയാനും പഠിക്കാനും നിങ്ങളെ സഹായിക്കും, മറ്റു അമ്മമാരോടും , അമ്മയാവാൻ തയ്യാറെടുക്കുന്നവരോടും സംസാരിക്കാം അവരുടെ അനുഭവങ്ങളും നമ്മുടെ അനുഭവങ്ങളും തമ്മിൽ പങ്കുവെക്കാം. എങ്കിലും ഇന്റർനെറ്റ് ഉപയോഗം ഒരു പരിധിയിൽ കവിയാൻ പാടില്ല.

> പ്രിയപ്പെട്ടവരോട് സംസാരിക്കാം

നിങ്ങളുടെ സ്വകാര്യ ജീവിതവും , ഔദ്യോഗിക ജീവിതവും നിങ്ങളെ ഒരുപാടു ഏകാന്തതയിലേക്കു കൊണ്ടുപോയോ എന്നാൽ ഈ അവസരത്തിൽ അതി നിന്നെല്ലാം ഒരു മോചനം നേടാം . ഫോൺ എടുത്തു നിങ്ങളുടെ കൂട്ടുകാരെയും പ്രിയപെട്ടവരെയും ഒന്ന് വിളിക്കു കുറച്ചു നേരം അവരോടു സ്നേഹസല്ലാപങ്ങൾ നടത്തും മനസിന് കുളിർമയും സന്തോഷവും തോന്നും. സംതൃപ്തിയും , ഉത്സാഹഭരിതവും നിറഞ്ഞതാവും അന്നത്തെ സുദിനം. ഇതിനൊക്കെ പുറമെ ഈ സമയത്തിൽ നിങ്ങളുടെ മൂത്തകുട്ടിയുമായോ ഭർത്താവുമായോ മറ്റു കുടുംബാംഗങ്ങളുമായോ കുറച്ച സമയം ചിലവിടുന്നതും നല്ലതാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon