Link copied!
Sign in / Sign up
13
Shares

പെഡിക്യൂർ ചെയ്യാം വീട്ടിൽ തന്നെ

മുഖവും മുടിയും സംരക്ഷിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ള കാര്യാമാണ് പാദങ്ങളുടെ സംരക്ഷണവും. പെഡിക്യൂർ ചെയ്യുന്നതിലൂടെ പാദങ്ങളുടെയും നഖങ്ങളുടെയും സംരക്ഷണം ഒരുപോലെ സാധ്യമാകുന്നു. അധികം ചെലവില്ലാതെ വീട്ടിൽ തന്നെ പെഡിക്യൂർ ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെയാണെന്നു നോക്കാം.

നെയിൽ പോളിഷ് നീക്കം ചെയ്യുക 

ആദ്യമാണയി നെയിൽ പോളിഷ് നീക്കം ചെയ്യുകയാണ് വേണ്ടത്. നല്ലൊരു നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ചു നഖങ്ങളിൽ അവശേഷിക്കുന്ന മുഴുവൻ നെയിൽ പോളിഷും നീക്കം ചെയ്യുക. എപ്പോഴും അല്പം ബ്രാൻഡഡ് റിമൂവർ ഉപയോഗിക്കുന്നതാവും നഖങ്ങളുടെ സുരക്ഷയ്ക്കു നല്ലത്.

ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക 

പെഡിക്യൂർ ചെയ്യുന്നതിലെ ഏറ്റവും പ്രധാനമായ ഘട്ടമാണിത്.ഒരു ബക്കറ്റിൽ പകുതിയോളം ചെറുചൂടുവെള്ളം നിറയ്ക്കുക.ഇതിലേക്ക് അല്പം ഷാംപൂ, ഒരു മുഴുവൻ നാരങ്ങയുടെ നീര്, അല്പം വിനാഗിരി എന്നിവ മിക്സ് ചെയ്തു പാദങ്ങൾ മുക്കിവയ്ക്കുക. പാദങ്ങളിലെ തഴമ്പുകളും പാടുകളും മാറാൻ ഇത് സഹായിക്കും. 15 മിനിറ്റിനു ശേഷം ഒരു ബ്രഷ് എടുത്ത് നഖങ്ങൾ നന്നായി ഉരച്ചു കഴുകുക. ആവശ്യമെങ്കിൽ അല്പം ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

ഇതിനു ശേഷം നഖങ്ങൾ വെട്ടി വൃത്തിയാക്കുക.അടുത്തത് പാദങ്ങൾ വൃത്തിയാക്കുക. ഒരു പ്യൂമിസ് സ്റ്റോൺ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബോഡി സ്ക്രബ്ബ്‌ ഉപയോഗിച്ചു പാദങ്ങൾ മുഴുവനായി കണങ്കാൽ വരെ ഉരച്ചു കഴുകുക. പഞ്ചസാര-റോസ്‌വാട്ടർ മിശ്രിതവും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

മോയ്‌സ്ച്യുറൈസേഷന്‍

പാദങ്ങൾ കഴുകി വൃത്തിയാക്കിയതിനു ശേഷമുള്ള അടുത്ത പടി ചര്മത്തിന്റെ നനവ് നിലനിർത്തുക എന്നതാണ്. ഇതിനായി നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസര്  ഉപയോഗിച്ച് പാദങ്ങൾ നന്നായി മസ്സാജ് ചെയ്യുക. പതിവായി പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് നാഡികള്‍ക്ക് ഉത്തേജനം നല്‍കാനും രക്തയോട്ടം മെച്ചപ്പെടുത്തി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കും.

പെഡിക്യൂർ ചെയ്ത ദിവസം നഖങ്ങളിൽ നെയിൽ പോളിഷ് ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. തൊട്ടടുത്ത ദിവസം നെയിൽ പോളിഷ് ഉപയോഗിക്കാവുന്നതാണ്. ഒരു നെയിൽ കോട്ട് ആദ്യം ഇട്ടതിനു ശേഷം അതിന്റെ മുകളിൽ ഇഷ്ടമുള്ള നിറങ്ങളിൽ നെയിൽ പോളിഷ് ഇടാവുന്നതാണ്. നെയിൽ പോളിഷ് ഇടുന്നതിനു മുൻപ് നഖങ്ങൾ നന്നായി വൃത്തിയാക്കേണ്ടതാണ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon