Link copied!
Sign in / Sign up
18
Shares

ബലൂൺ വിഴുങ്ങി കുഞ്ഞു മരിച്ചു..അമ്മമാർ ശ്രദ്ധിക്കുക

ഇന്നലെ ബംഗളുരുവിൽ ബലൂൺ കഷണം വിഴുങ്ങി കുഞ്ഞു മരിച്ച സംഭവം അമ്മമാരുടെ ആശങ്ക കൂട്ടുകയാണ്.ഇന്നലെ രാവിലെ കളിയ്ക്കാൻ പോയ നവാസ് എന്ന 2 വയസുകാരനാണ് കളിക്കുന്നതിനിടെ അബദ്ധവശാൽ ബലൂൺ വിഴുങ്ങിയത്.9.30 ഓടെ തിരിച്ചെത്തിയ കുഞ്ഞു ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത്  കണ്ട അമ്മ രേഷ്മയാണ് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് കുറച്ചുകൂടി വലിയ ആശുപത്രിയിലേക്ക്  മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ കുഞ്ഞു മരിക്കുകയായിരുന്നു.

എക്സ്-റേ,ഇസിജി എന്നിവയിൽ കുഞ്ഞിന്റെ ഹൃദയത്തിൽ  രക്തം കട്ടപിടിച്ചിരിക്കുന്നതായി തെളിഞ്ഞു.ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ മുഖത്തും വിരലുകളിലും നീലനിറം പടരാൻ തുടങ്ങിയിരുന്നു.പുറത്തുനിന്നുന്ന വസ്തുക്കൾ ശരീരത്തിനുള്ളിൽ കടക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുകയെന്നു ഡോക്ടർമാർ പറയുന്നു.തുടർന്നുള്ള പരിശോധനയിലാണ് ശ്വാസകോശത്തിൽ ബലൂൺ കഷ്ണം കണ്ടെത്തിയത്.

കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അവരുടെ കയ്യിലും പരിസരത്തും എന്തൊക്കെയാണ് ഉള്ളതെന്ന് അമ്മമാരും വീട്ടിലുള്ളവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ബലൂൺ,ബാറ്ററി,മുത്തുകൾ തുടങ്ങി വിഴുങ്ങാൻ പാകത്തിലുള്ള മറ്റു ചെറിയ വസ്തുക്കൾ എന്നിവ ഒരു കാരണവശാലും കുഞ്ഞിന്റെ കയ്യിൽ കൊടുക്കാൻ പാടില്ല.കുഞ്ഞുങ്ങൾ വസ്തുക്കൾ തിരിച്ചറിയാൻ തുടങ്ങുമ്പോൾ മുതൽ ഏതൊക്കെ അപകടകരമാണ്, തൊടാൻ പാടില്ല എന്നെല്ലാം പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon