Link copied!
Sign in / Sign up
2
Shares

കുഞ്ഞിന്റെ മലവിസര്‍ജ്ജനം ആരോഗ്യത്തിനെ കുറിച്ച് എന്ത് പറയുന്നു ?

കുഞ്ഞിന്റെ ആരോഗ്യകാര്യത്തിൽ എല്ലാ അമ്മമാരും വളരെ അധികം ശ്രദ്ധാലുവാണ്. ഭക്ഷണത്തിൽ വരുന്ന ചെറിയ ഒരു മാറ്റo പോലും കുഞ്ഞിന്റെ മലവിസര്‍ജ്ജനനത്തെ വളരെയധികം ബാധിക്കുo. ഈ മാറ്റം നിങ്ങളുടെ കുഞ്ഞിന്റെ ഡയപ്പറുകൾ മാറ്റുമ്പോൾ അറിയാം. ഒരു ശിശു മുലപ്പാൽ കുടിക്കുന്നത് മുതൽ യഥാർത്ഥ ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നത് വരെ, കുട്ടിയുടെ മല വിസര്‍ജ്ജനനത്തിൽ വരുന്ന മാറ്റo അമ്മയ്ക്ക് കാണാൻ കഴിയും.

കുഞ്ഞിന്റെ പല തരത്തിലുള്ള മല വിസര്‍ജ്ജനങ്ങൾ:

നവജാത ശിശുക്കൾ:

നവജാത ശിശുക്കൾക്ക് അമ്മമാർ കൂടുതൽ ശ്രദ്ധ കൊടുക്കും. നവജാതശിശു ചെയ്യുന്ന ആദ്യ മല വിസര്‍ജ്ജനo പച്ച നിറത്തിലാണ് (മെക്കോണിയം എന്നും അറിയപ്പെടുന്നു), ചർമ്മകോശങ്ങൾ, അമ്നിയോട്ടിക് ദ്രാവകം, മ്യൂക്കസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നവജാത ശിശുക്കളുടെ മല വിസര്‍ജ്ജനo പച്ചകലർന്ന - കറുത്ത നിറത്തിലാണ്. ഒട്ടുന്ന, കാണാൻ ടാര്‍ പോലെയുള്ളതും ആണ്. രണ്ട് തൊട്ട് നാല് ദിവസം കഴിഞ്ഞ്, കുഞ്ഞിന്റെ മലo മെക്കോണിയത്തേക്കാൾ പശിമ കുറവുള്ള പച്ച നിറത്തിലായിരിക്കും.

മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ:

സാധാരണയായി മുലകുടിക്കുന്ന കുഞ്ഞിന്റെ മല വിസര്‍ജ്ജനo മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറത്തിലായിരിക്കും. പശിമയുള്ളതും ഒഴുകുന്ന രൂപത്തിൽ ആയത് കൊണ്ട്, ശരിക്കും വയറിളക്കം (ഡയേറിയ) ആണെന്ന് തോന്നും. സാധാരണ മല വിസര്‍ജ്ജനo പോലെയല്ല മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെ മല വിസര്‍ജ്ജനo സാധാരണ, മല വിസര്‍ജ്ജനത്തേക്കാൾ നേർത്ത മണമുള്ളതായിരിക്കും.

ഫോർമുല - ഫെഡ് ഭക്ഷണം ( ഫീഡിങ് ബോടിൽ )

ഫീഡിങ്ങ് ബോട്ടിൽ ഭക്ഷണം കഴിക്കുന്ന കുഞ്ഞിന്റെ മല വിസര്‍ജ്ജനo മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറമായിരിക്കും. കാണാൻ കപ്പലണ്ടി പോലെയും, മുലകുടിക്കുന്ന കുട്ടികളെ അപേക്ഷിച്ച് മല വിസര്‍ജ്ജനം കൂടുതൽ ഗന്ധവും, മലം വലുതുമായിരിക്കും.

മല വിസര്‍ജ്ജനത്തിൽ ഭക്ഷണ പദാർഥങ്ങൾ:

എപ്പോഴും കുഞ്ഞ് കഴിക്കുന്ന ഭക്ഷണം പൂർണമായി ദഹിക്കണമെന്നില്ല. അതുകൊണ്ട്, തന്നെ കുഞ്ഞിന്റെ മല വിസര്‍ജ്ജനങ്ങളിൽ ഭക്ഷണത്തിന്റെ ചെറിയ പദാർഥങ്ങൾ കാണാം പ്രത്യേകമായ നിറങ്ങളിൽ. കുഞ്ഞ് കഴിക്കുന്ന ആഹാരമനുസരിച്ച് കുട്ടിയുടെ മല വിസര്‍ജ്ജനത്തിന്റെ നിറം മാറുo. മല വിസര്‍ജ്ജനങ്ങൾ ഉണ്ടാക്കുന്ന നിറമാറ്റത്തെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

പച്ച നിറത്തിൽ ഉള്ള മല വിസര്‍ജ്ജനo.

അയേൺ സമ്പുഷ്ടമായ ആഹാരസാധനങ്ങൾ കഴിക്കുന്ന കുഞ്ഞുങ്ങളുടെ മല വിസര്‍ജ്ജനo പലപ്പോഴും പച്ചനിറത്തിലായിരിക്കും. പച്ച കടല, ചീര, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങങ്ങൾ കുഞ്ഞ് കഴിക്കുമ്പോഴും അവരുടെ മലവിസര്‍ജ്ജനo പച്ചയായിരിക്കും.

ഓറഞ്ച് / മഞ്ഞ /തവിട്ടു നിറത്തിലുള്ള മല വിസര്‍ജ്ജനo.

മുല കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓറഞ്ച്, മഞ്ഞ അല്ലെങ്കിൽ തവിട്ടുനിറത്തിലുള്ള മല വിസര്‍ജ്ജനo സാധാരണമാണ്.

കറുത്ത രക്തം മല വിസര്‍ജ്ജനത്തിൽ

കുഞ്ഞിന്റെ മല വിസര്‍ജ്ജനത്തിൽ ചിലപ്പോൾ കറുപ്പ് നിറം കാണാം. കുഞ്ഞ് അമ്മയുടെ പൊട്ടിയ മുലക്കണ്ണിൽ നിന്ന്, മുല കുടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ബാധിക്കുന്നില്ലെങ്കിലും, ഒരു ഡോക്ടറുമായി പരിശോധിക്കുന്നത് നല്ലതാണ്.

ഡോക്‌ടറെ കാണിക്കേണ്ട, മല വിസര്‍ജ്ജനങ്ങൾ:

ഒഴുകുന്ന പ്രവണതയുള്ള മല വിസര്‍ജ്ജനo.

മഞ്ഞ/ പച്ച / തവിട്ട് നിറത്തിൽ ഉള്ള ഒഴുകുന്ന പ്രവണതയുള്ള മല വിസര്‍ജ്ജനമാണെങ്കിൽ അത് വയറിളക്കത്തിന്റെ അടയാളമാണ്. നേരത്തെത്തന്നെ ചികിത്സിച്ചില്ലെങ്കിൽ, ഇത് വയറിളക്കം, വിയര്‍ക്കല്‍ ഇവ മൂലം ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാൻ കാരണമാകും.

കല്ല് രൂപത്തിലുള്ള മല വിസര്‍ജ്ജനo:

കുഞ്ഞിന് മലബന്ധം ഉണ്ടാകുമ്പോഴാണ്, കല്ല് രൂപത്തിലുള്ള മല വിസര്‍ജ്ജനo പോകുന്നത്. കുഞ്ഞിന് കട്ടിയുള്ള ഭക്ഷണങ്ങൾ കൊടുക്കുമ്പോൾ ഇത് സംഭവിക്കാം.

ചില ഭക്ഷണ പദാർഥങ്ങൾ, ദഹിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇത് സoഭവിക്കാം.

മല വിസര്‍ജ്ജനത്തിൽ ചുവന്ന രക്തം:

കഴിച്ച ഭക്ഷണതിന്റെ നിറം ആക്കാം സാധാരണ മല വിസര്‍ജ്ജനലെ ചുവന്ന രക്തo. പാൽ പ്രോട്ടീൻന്റെ അലർജിയും ഒരു കാരണമാക്കാം.

മല വിസര്‍ജ്ജനത്തിൽ മ്യൂക്കസ്:

പച്ച നിറത്തിലുള്ള മ്യൂക്കസ് ശിശുവിൽ എന്തിന്റെയെങ്കിലും അണുബാധയുടെ ലക്ഷണമായിരിക്കാം.

വെള്ള നിറത്തിലുള്ള മല വിസര്‍ജ്ജനo:

വെള്ള നിറത്തിലുള്ള മല വിസര്‍ജ്ജനo, ദഹന കേടിന്റെ അടയാളമാണ്. കുഞ്ഞിന് ഭക്ഷണം ശരിയായി ദഹിക്കുന്നില്ല എന്നാണ് ഇതിനർത്ഥം. ഭക്ഷണo ദഹിക്കാത്തത് കരളിൽ നിന്ന് കുറവ്‌ പിത്തനീര്‌ കൊണ്ടാണ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon