കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച പോഷകം നൽകുന്നത് മുലപ്പാലാണെന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും ആദ്യ ആറു മാസങ്ങൾക്കു ശേഷം മിക്ക മാതാപിതാക്കന്മാരും അവർക്കു ബേബി ഫോർമുല കൂടി കൊടുക്കാൻ ആരംഭിക്കും. ആരോഗ്യപ്രശ്നങ്ങളാൽ മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്ക് ഇവയൊരു വരദാനമാണ്. എന്നാൽ ഏറ്റവും വലിയ വെല്ലുവിളി കുട്ടികൾക്ക് ചേരുന്നതും മികച്ചതുമായ ബേബി ഫോർമുല തിരഞ്ഞെടുക്കുക എന്നതാണ്. നിങ്ങളുടെ കുഞ്ഞിന് വേണ്ടി ഏറ്റവും മികച്ച ഫോർമുല പാൽ എങ്ങനെ തിരഞ്ഞെടുക്കാം?
നാല് വ്യത്യസ്ത താരങ്ങളിലായാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നതു- പശുവിൻ പാൽ അടിസ്ഥാനപ്പെടുത്തി, ആട്ടിൻ പാൽ അടിസ്ഥാനപ്പെടുത്തി,സോയ പയർ അടിസ്ഥാനപ്പെടുത്തി, അതുപോലെ തന്നെ ഹൈഡ്രോലൈസ്ഡ് പ്രൊറ്റീനുകൾ അടിസ്ഥാനപ്പെടുത്തി.
ആദ്യമായി ഫോർമുല പാലുകൾ ഉപയോഗിച്ച് തുടങ്ങുന്നവരോട് ഡോക്ടർമാർ നിർദേശിക്കുക പശുവിൻ പാൽ അടിസ്ഥാനമായുള്ളവ പരീക്ഷിച്ചു തുടങ്ങുവാനാണ്.എന്തെന്നാൽ കുഞ്ഞിന്റെ ദഹനശേഷിക്കു ഈ തരം പാൽ കോട്ടമൊന്നും വരുത്തുകയില്ലെന്നത് തന്നെ (ഗ്യാസ്, ഛർദ്ദിൽ ,വയറുവേദന തുടങ്ങിയവ). പാൽ അല്ലർജി ഉള്ള കുട്ടികൾ, അതായത് ലാക്ടോസ് ഇന്റോലേറെന്റ് ആയ കുട്ടികൾക്ക് പാലംശം ലവലേശം ഇല്ലാത്ത സോയ പാൽ കൊടുക്കുകയാണ് ഉചിതം.

ഫോർമുല തിരഞ്ഞെടുക്കുമ്പോൾ ലേബലുകൾ ശ്രദ്ധിച്ചു വായിക്കേണ്ടതുണ്ട്. മുലപ്പാലില് ഇരുമ്പടക്കം എല്ലാ പോഷകങ്ങളുമുണ്ടെന്നത് എല്ലാവർക്കുമറിയാം. ഇരുമ്പു കുഞ്ഞിന്റെ വളർച്ചയിലും വികാസത്തിലും ഒരു മുഖ്യ പങ്കു വഹിക്കുന്നുണ്ട്. അതിനാൽ തന്നെ ഫോർമുല പാലുകൾ തിരഞ്ഞെടുക്കുമ്പോൾ ഇരുമ്പയിര് അടങ്ങിയിട്ടുള്ള പാലുകൾ മാത്രം തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ARA (Arachidonic acid), DHA (Docosahexaenoic Acid) എന്നിവ കുഞ്ഞുങ്ങളുടെ നാഡീവ്യവസ്ഥ വികസനത്തിന് വളരെ ആവശ്യമുള്ള ഫാറ്റി ആസിഡുകളാണ് (പ്രത്യേകിച്ച് കണ്ണുകളുടെയും തലച്ചോറിന്റെയും വികസനത്തിന്). അതിനാൽ തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോർമുല പാലുകളിൽ ഇവ കൂടി അടങ്ങിയിരിക്കുന്നുണ്ടെന്നു തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കുഞ്ഞുങ്ങൾക്ക് ഫോർമുല പാലുകൾ കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് മാംസ്യം കുറഞ്ഞ പാൽ മേടിക്കുക എന്നതാണ്. ഇത് കുഞ്ഞിന്റെ ദഹന പ്രക്രിയ ബുദ്ധിമുട്ടൊന്നും കൂടാതെ നടക്കാൻ സഹായിക്കും.

രണ്ടാമത്തെ ഘട്ടത്തിൽ മാംസ്യം കൂടുതൽ ഉള്ള പാൽ കുഞ്ഞിന് കൊടുക്കാമെങ്കിലും ദഹനം കൂടുതൽ പ്രയാസമുള്ള കാര്യമാണെന്നതിനാൽ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇത് കൊടുക്കാതിരിക്കലാണ് അഭികാമ്യം.
നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെക്കാൾ ഉപരി മറ്റൊന്നും ഇല്ല. അതിനാൽ തന്നെ ഒരിക്കലും വിലക്കുറവ് തേടി ഫോർമുല പാലുകൾ വാങ്ങാതിരിക്കുക. ഫുഡ് ആൻഡ് ഡ്രഗ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള, ബ്രാൻഡഡ് കമ്പനികളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുക.
ഇന്ന്, പ്രായത്തിന്റെ അടിസ്ഥാനത്തിൽ പല തരം ഫോർമുല പാലുകൾ വാങ്ങുവാൻ ലഭ്യമാണ്. അതുകൊണ്ടു പ്രായാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ഫോർമുലകൾ വാങ്ങുന്നത് നിങ്ങളുടെ കുഞ്ഞിന്, ഈ പ്രായത്തിൽ ആവശ്യമുള്ള പോഷകങ്ങൾ കിട്ടുന്നു എന്ന് ഉറപ്പു വരുത്തുക തന്നെ ചെയ്യും.
