Link copied!
Sign in / Sign up
1
Shares

"അവളെന്നെ ഒരുപാടു മാറ്റി" - ധോണി

ചെന്നൈ സൂപ്പർ കിങ്‌സിനെ അടുത്ത ഐ.പി.എൽ കിരീടത്തിലേക്ക് നയിക്കുമ്പോഴും ഒരച്ഛനെന്ന നിലക്ക് താൻ പഠിച്ചുകൊണ്ടേയിരിക്കുകയായിരുന്നു വെന്ന് എം.എസ്. ധോണി. ഒരു ക്രിക്കറ്റർ എന്ന രീതിയിൽ താൻ മാറിയോ എന്നറിയില്ലെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ മകൾ തന്നെ ഒരുപാട് മാറ്റിയെന്ന് ‘സ്റ്റാർ സ്പോർട്സ്’നു കൊടുത്ത അഭിമുഖത്തിൽ ധോണി വ്യക്തമാക്കി. വളരെ വിരളമായി മാത്രമേ ധോണി വ്യക്തിജീവിതത്തെ കുറിച്ച് പരാമർശിക്കാറുള്ളൂ.

“മൂന്നു വർഷം മുൻപ് അവൾ ജനിക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നില്ല. അന്ന് കൂടുതൽ നേരവും ഞാൻ ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു നല്ല അച്ഛനായി മാറേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്”, ധോണി കൂട്ടിച്ചേർത്തു. 

തന്റെ പേരു കേൾക്കുമ്പോൾ തന്നെ അവളെല്ലാം അനുസരിക്കാറുണ്ടെന്നും ഭക്ഷണം കഴിക്കാത്തപ്പോഴും അതുപോലെ കുസൃതി കാണിക്കുമ്പോഴും അച്ഛൻ വരുമെന്ന് പറഞ്ഞാണ് അവളെ അനുസരിപ്പിക്കുന്നതെന്നും ധോണി പറയുന്നു.

ഇത്തവണ ഐ.പി.എൽ മത്സരങ്ങൾക്കെല്ലാം സിവയും കൂടെയുണ്ടായിരുന്നു. കൂടാതെ ഫൈനൽ ജയിച്ചു കപ്പ് വാങ്ങികഴിഞ്ഞുള്ള പ്രസന്റേഷനിലെ താരങ്ങൾ ഈ അച്ഛനും മകളും തന്നെയായിരുന്നു. കൂടാതെ, ധോണി ഗ്രൗണ്ടിൽ കളിക്കുമ്പോൾ അച്ഛനെ ഇപ്പോൾ കെട്ടിപിടിക്കണം എന്നവശ്യപ്പെടുന്ന സിവയുടെ വീഡിയോ വൈറൽ ആയിരുന്നു.

താൻ ഉച്ചയ്ക്ക് ഒരു മണിക്കോ രണ്ടു മണിക്കോ എഴുന്നേൽക്കുമ്പോഴേക്കും സിവ രാവിലെ തന്നെ എഴുന്നേറ്റ് മറ്റു ടീമംഗങ്ങളുടെ മക്കളുമായി കളിച്ചു കൊണ്ടിരിക്കുന്നുണ്ടാവുമെന്ന് ധോണി പറയുന്നു. “അവൾക്ക് ക്രിക്കറ്റിനെ കുറിച്ച് എത്ര അറിയുമെന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല. എന്നെങ്കിലും ഒരുനാൾ കളി കഴിഞ്ഞുള്ള പ്രസന്റേഷനിൽ അവളെ കൊണ്ടുപോകണം. ചിലപ്പോൾ അവൾതന്നെ ഉത്തരങ്ങൾ പറഞ്ഞാലോ”, ധോണി ചിരിക്കുന്നു. 

 

Image sources: freepressjournal.in, sports.ndtv.com, instagram.com

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon