Link copied!
Sign in / Sign up
0
Shares

ആംബുലൻസ് ഇല്ല: ഗർഭിണിയെ 7 കിലോമീറ്റർ ബന്ധുക്കൾ ചുമന്നു!

ആംബുലൻസ് ഇല്ലാത്തതിനാൽ അട്ടപ്പാടിയിൽ ഗർഭിണിയെ കമ്പിൽ കെട്ടി ബന്ധുക്കൾ ചുമന്നത് ഏഴ് കിലോമീറ്റർ! അട്ടപ്പാടി എടവാണി കുമ്പ ഊരിലെ തണലിയുടെ ഭാര്യ മണിയ്ക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് കേടായി എന്നായിരുന്നു അധികൃതരുടെ മറുപടി. ജൂൺ അഞ്ചിന് പുലർച്ചെയാണ് സംഭവം. യുവതിക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഊരുവാസികൾ പബ്ളിക് ഹെൽത്ത് സെന്ററിലേക്ക് വിളിച്ചു. മൂന്നു മണിക്കൂർ കാത്തു നിന്നിട്ടും വാഹനം എത്തിയില്ല. മഴയെ തുടർന്ന്  വഴി യാത്രാ യോഗ്യമല്ലാത്തതിനാൽ ഊരിൽ നിന്നും അരളിക്കോണം വരെ മരക്കമ്പിൽ തുണി ചുറ്റി നാട്ടുകാരും ബന്ധുക്കളും യുവതിയെ ചുമന്നുകൊണ്ട് പോവുകയായിരുന്നു. ആംബുലൻസ് എത്താത്തതിനെ തുടർന്ന് സ്വകാര്യ വാഹനത്തിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പത്തു മിനിറ്റിനകം അവർ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.  

പഞ്ചായത്തും ആരോഗ്യവകുപ്പും തമ്മിലുള്ള തര്‍ക്കം മൂലം ആംബുലന്‍സിന്റെ ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ആംബുലന്‍സ് സേവനം ലഭ്യമാകാതിരുന്നതെന്നുമാണ് കോട്ടത്തറയിലെ നോഡല്‍ ഓഫീസറുടെ വിശദീകരണം.

അട്ടപ്പാടിയിലെ ഗര്ഭിണികൾക്കാവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളുംസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും എല്ലാം കടലാസ്സിൽ ഒതുങ്ങുകയാണ് ചെയ്യുന്നതെന്നു ഊരുവാസികൾ ആരോപിക്കുന്നു. സംഭവം വേദനാജനകമാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം. സി ജോസഫൈൻ പ്രതികരിച്ചു: " ‘ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കമ്പില്‍കെട്ടി ചുമന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ സംഭവം വേദനജനകമാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും" അവർ പറഞ്ഞു.

മുപ്പത്തിയെട്ട് കുടുംബങ്ങളിലായി മുന്നൂറോളം ആളുകളാണ് എടവാണി ഊരില്‍ താമസിക്കുന്നത്. തൊഴിലുറപ്പിന് പോയി ജീവിക്കുന്നവരാണ് ഭൂരിഭാഗം ഊരുനിവാസികളും. റോഡ് കവിഞ്ഞൊഴുകുന്ന പുഴ നാല് തവണ മുറിച്ചു കടന്നുവേണം ഇവര്‍ക്ക് പുറത്തെത്താന്‍.

അതിനാല്‍ തന്നെ മഴക്കാലമായാല്‍ ഊരുനിവാസികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകയും അവര്‍ ഒറ്റപ്പെടുകയും ചെയ്യുകയാണ് പതിവ്. ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്ത സംഭവം കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുന്നതാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon