Link copied!
Sign in / Sign up
2
Shares

ഇതൊക്കെയങ്ങു നോര്ത്തിലല്ലേ എന്ന് പറയാൻ വരട്ടെ...

മറക്കാനാവുന്നില്ല ആ പിഞ്ചുകുഞ്ഞിന്റെ മുഖം.അവളുടെ നിഷ്കളങ്കത നിറഞ്ഞ ചിരി. ദുഷ്ടന്മാരേ.. നിങ്ങളോടവൾ എന്ത് ദ്രോഹമാണ് ചെയ്തത്? അവളുടെ സമുദായം എങ്ങനെയാണു അവളുടെ തെറ്റാവുന്നത്? എങ്ങനെയാണു നിങ്ങളുടെ ശെരിയാവുന്നത്? നാനാത്വത്തിൽ ഏകത്വം എന്ന്  നാണമില്ലാതെ പറയുന്നുണ്ടല്ലോ ഓരോരുത്തരും?പിന്നെ എന്തുകൊണ്ടാണ്  അത് നിങ്ങളുടെ പ്രവർത്തികളിൽ കാണാത്തത് ? ഇതൊക്കെയങ്ങു നോർത്തിലാ എന്ന് പറഞ്ഞു  ആശ്വസിക്കാൻ വരട്ടെ അമ്മമാരേ... വർഗീയവിഷം ചീറ്റുന്ന ചില ശുനകപുത്രന്മാർ ഇങ്ങു കേരളത്തിലുമുണ്ട്. ഓരോ ഗ്രാമത്തിലുമുണ്ട്  ഇരയ്ക്കായി തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കൾ. കാമാന്ധതത കൊണ്ട് കണ്ണ് കാണാത്തവർ. പീഡിപ്പിക്കാനായി മാത്രം 500 കിലോമീറ്റർ താണ്ടിയെത്തിയവരുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ഓർത്തിട്ടു പേടിയാകുന്നു.സൂക്ഷിക്കുക നമ്മുടെ കുഞ്ഞുങ്ങളെ ഓരോ നിമിഷവും.

നാടുവാഴുന്ന രാജാക്കന്മാരുടെ മൂക്കിന്റെ കീഴെ നടന്ന സംഭവമായിട്ടും, ഉത്തരവാദിത്വപ്പെട്ടവർ മനപ്പൂർവം കണ്ണടയ്ക്കുന്നു. ഇതൊരിക്കലും ഒരു രാഷ്ട്രീയപാര്ടിക്കും എതിരെയുള്ള പ്രതിഷേധമല്ല. നമ്മുടെ നാടിനെ ഇങ്ങനെയാക്കിതീർത്തതിൽ ഇന്നുവരെ ഭരണം കുഴച്ചുരുട്ടിത്തന്ന എല്ലാവര്ക്കും പങ്കുണ്ട്.ന്യൂനപക്ഷ സമുദായമായ ബേഖെർവാല എന്ന മുസ്ലിം നാടോടി സമുദായത്തെ ഭയപ്പെടുത്തി ഓടിക്കാനാണ്  ആ പ്രദേശത്തെ പ്രമാണിയുടെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ്  റിപ്പോർട്ട് .നാല് പോലീസ്‌കാരുമുണ്ട് പങ്കാളികളായി. പീഡനങ്ങൾ ആവർത്തിക്കുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന ഭരണകൂടവും ജനങ്ങളും മാത്രമാണ് നമ്മുടെ ശാപം. കേരളത്തിൽ ഇങ്ങനൊന്നുമുണ്ടാവില്ലെന്നു പറയുന്നവരോട്  ഒന്നേ പറയാനുള്ളൂ. 

മിശ്രവിവാഹത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ദമ്പതികൾ നമുക്കൊരു മുന്നറിയിപ്പാണ്.അറിയപ്പെടാത്ത എത്രയോ സംഭവങ്ങൾ.പൊതുവഴിയിൽ വച്ച് ജാതി സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ടാക്കണം. ഓരോ സമുദായത്തിന്റെ പേരിലും നടത്തപ്പെടുന്ന ശക്തിപ്രകടനങ്ങൾ നിയമം മൂലം നിരോധിക്കുക. ജാതിപ്പേര് ഒരിക്കലും സ്വന്തം പേരിന്റെ കൂടെ നൽകാൻ അനുവദിക്കാതിരിക്കുക. ഇതൊക്കെ ചിലരുടെ മാത്രം വിദൂരസ്വപ്നങ്ങൾ ആയിരിക്കുന്നിടത്തോളം കാലം ഈ നാട് നന്നാവില്ല. ഇവിടത്തെ പ്രശ്നം പീഡനമാണ് , മതമല്ല എന്ന് പറയരുത്. ഈ ക്രൂരകൃത്യം ചെയ്തവരോടൊപ്പം തന്നെ പ്രതികളാണ് എന്തിന്റെ പേരിലായാലും പിന്തുണയ്ക്കുന്ന ജനപ്രതിനിധികളും അണികളും. വേദനകൾ അനുഭവിച്ചു ഇല്ലാതായ ആ കുഞ്ഞിനെപ്പറ്റി വർണിക്കാനാവില്ല മനഃസാക്ഷിയുള്ളവർക്കാർക്കും.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon