തമിഴ് ചാനലായ കളേഴ്സ് ടിവി നടത്തുന്ന "എങ്ക വീട്ടു മാപ്പിളൈ" എന്ന റിയാലിറ്റി ഷോ അവസാനിച്ചു.കഴിഞ്ഞ ദിവസമാണ് ഗ്രാൻഡ് ഫിനാലെ നടന്നത്.വധുവിനെ അന്വേഷിച്ചു ഫേസ്ബുക്ക് ലൈവ് നടത്തിയ ആര്യയ്ക്ക് ലഭിച്ച 7000 അപേക്ഷകളിൽ നിന്നുമായി തിരഞ്ഞെടുത്ത 16 പെൺകുട്ടികളുമായി തുടങ്ങിയ പരിപാടിയാണ് എങ്ക വീട്ടു മാപ്പിളൈ. മലയാളത്തിൽ "ആര്യയ്ക്ക് പരിണയം" എന്ന പേരിൽ ഡബ്ബ് ചെയ്തും ഈ ഷോ ടെലികാസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസം മുൻപ് നടന്ന ഗ്രാൻഡ് ഫിനാലെയിൽ എല്ലാവരെയും ഞെട്ടിച്ച തീരുമാനമാണ് ആര്യ എടുത്തിരിക്കുന്നതെന്നാണ് റിപോർട്ടുകൾ.
അവസാന ഘട്ടം വരെ എത്തിയ മത്സരാര്ഥികളായ അഗത,സൂസന്ന,സീതാലക്ഷ്മി എന്നിവരിൽ ആരെയും ആര്യ വിവാഹം കഴിച്ചില്ലത്രെ. ആര്യയുടെ സുഹൃത്തുക്കളും മത്സരാര്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആരെയും ഇപ്പോൾ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നു ആര്യ പറഞ്ഞത്.
ഇപ്പോൾ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും അത് വേദനിപ്പിക്കും.അതിനാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്റെ അറിയിക്കാമെന്നായിരുന്നു ആര്യയുടെ നിലപാട്.യഥാർത്ഥ വധുക്കളുടെ വേഷത്തിലായിരുന്നു മത്സരാര്ഥികളായ മൂന്നു പെൺകുട്ടികളും എത്തിയത്.വിവാഹത്തിന് മുൻപുള്ള എല്ലാ ചടങ്ങുകളും അവർ നടത്തുകയും ചെയ്തിരുന്നു.എന്തായാലും ഷോ ടെലികാസ്റ്റ് ചെയ്യുന്നതിനായി ഒരുപാട് പ്രേക്ഷകരാണ് കാത്തിരിക്കുന്നത്.
തുടക്കം മുതൽ ഒരുപാട് വിവാദങ്ങൾക്കു വഴിവെച്ച ഷോ ആണ് എങ്ക വീട്ടു മാപ്പിളൈ". "ദി ബാച്ലർ" എന്ന അമേരിക്കൻ റിയാലിറ്റി ഷോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തുടങ്ങിയ പരിപാടിയാണിത്.ആര്യയ്ക്കും ഷോയ്ക്കും എതിരെ ഒരുപാട് വിമർശനങ്ങൾ മുൻപും ഉയർന്നിട്ടുണ്ട്.
