Link copied!
Sign in / Sign up
39
Shares

ആരോഗ്യവാനായ കുഞ്ഞിൻറെ 7 ലക്ഷണങ്ങൾ

തൻറെ കുഞ്ഞ് കരയുന്നത് കേൾക്കുമ്പോൾ മനസ്സിൽ ഒരു വേവലാതി ഉണ്ടാകുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്നവരാണ് എല്ലാ അമ്മമാരും. നിങ്ങളുടെ നവജാത ശിശുവിനു മതിയായ ആരോഗ്യം ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കുവാൻ ശ്രമിക്കുന്ന ഒരു മാതാവാണോ നിങ്ങൾ? നിങ്ങളുടെ മനസ്സിൽ ഈ ചോദ്യങ്ങൾ കടന്നുപോകുന്നുണ്ടോ ?

ദിവസത്തിൽ കുറച്ചു നേരം കുഞ്ഞു നിശ്ശബ്ദനാവുന്നത് കുഴപ്പമാണോ? വളർച്ചയുടെ ശരിയായ സൂചനകൾ എന്തെല്ലാമാണ്? എല്ലാ അമ്മമാരും ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നവരാണോ ? ഞാൻ എന്തെങ്കിലും തെറ്റായി ചെയ്യുന്നുണ്ടോ?

മുകളിൽ തന്നിട്ടുള്ള ഏതെങ്കിലും ചോദ്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഈ ലേഖനം നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം.

1. നിങ്ങളുടെ കുഞ്ഞ് സ്വയമേ പിന്താങ്ങാൻ തുടങ്ങും:

നിങ്ങളുടെ കുട്ടി ഒരു മാസം പ്രായമാകുമ്പോൾ, കുഞ്ഞിനെ ഒരു ഇരിപ്പിടത്തിൽ ഇരുത്തിയാൽ തൻ്റെ തല ഉയർത്തിപ്പിടിക്കും. അവരുടെ ചെറിയ പേശികൾ വികസിക്കാൻ തുടങ്ങി എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

2. നിങ്ങളുടെ കുട്ടി ചുറ്റുപാടുമായി ആശയവിനിമയം തുടങ്ങും:

നിങ്ങളുടെ കുട്ടി ഒരുമാസത്തിനു ശേഷം നോട്ടം കൊണ്ട് ശ്രദ്ധിക്കാനും, ഒരാഴ്ചയ്ക്കുള്ളിൽ നിനങ്ങളുടെ വിരലുകൾ പിടിക്കുവാനും തുടങ്ങും. അവൾ/ അവൻ കേവലം 3 മാസം മാത്രം പ്രായമുള്ളപ്പോൾ ചിരിക്കുവാനും തുടങ്ങും. കുഞ്ഞ് വീട്ടിൽ ഉള്ള മറ്റുള്ളവരുമായി ഇടപഴകുവാനും, ആംഗ്യം കൊണ്ട് തന്നെ എടുക്കുവാനും സൂചനകൾ നൽകും.

3. നിങ്ങളുടെ കുഞ്ഞിനെ ഇടയ്ക്കിടെ ഊട്ടുക:

ജനിച്ച സമയത്തു നിങ്ങളുടെ കുഞ്ഞിന്റെ വയറിൻറെ വലുപ്പം ഒരു ചെറി പോലെ ചെറുതാണ്. അതുകൊണ്ട് തന്നെ കുഞ്ഞ് പതിവായി മല വിസര്‍ജ്ജനം നടത്തുകയും ചെയ്യും.

അതുകൊണ്ട് തന്നെ അവർക്ക് പെട്ടന്ന് വിശപ്പ് അനുഭവപ്പെടുകയും, ഇടയ്ക്കിടെ ആഹാരം ആവശ്യപ്പെടുകയും ചെയ്യും.ദിവസവും അവരെ 12 തവണ ഊട്ടുന്നത് സ്വാഭാവികമായ ഒരു സംഭവമാണ്. കട്ടിയുള്ള ഭക്ഷണങ്ങൾക്ക് പരിചയപ്പെടുത്തുകയും പാൽ ഭക്ഷണത്തിനൻറെ പങ്ക് കുറയ്ക്കുംതോറും ഊട്ടുന്നതിന്റെ തോതും കുറഞ്ഞുവരും.

4. നിങ്ങളുടെ കുട്ടി ദിവസവും 16 മണിക്കൂറോളം ഉറങ്ങുന്നു:

തുടക്കം മുതൽ തുടർച്ചയായി ഉറക്കമില്ലെങ്കിലും ദിവസവും 16 മണിക്കൂറെങ്കിലും നിങ്ങളുടെ കുഞ്ഞ് ഉറങ്ങും.

നാലാം മാസം മുതൽ, 4 മണിക്കൂറെങ്കിലും തുടർച്ചയായി കുഞ്ഞിനു ഉറങ്ങാൻ സാധിക്കും.

5. നിങ്ങളുടെ കുഞ്ഞിന്റെ ഡയപ്പർ 8-10 തവണ മാറ്റേണ്ടിവരും:

നിങ്ങളുടെ നവജാതശിശുവിന് 8-10 നനവുള്ള ഡയപ്പറുകൾ ഉണ്ടെങ്കിൽ അത് ശരിയായതും സാധാരണമായ മല വിസര്‍ജ്ജനത്തിന്റെ സൂചനയാണ്. ഇത്രയും നനയുവാൻ കാരണം അവരുടെ ഭക്ഷണത്തിന്റെ മുഖ്യ പങ്കും വെള്ളം പോലെ ദ്രാവകമാണ് - പാലും കുറുക്കും പോലെ.

6. നിങ്ങളുടെ കുട്ടി പെട്ടാണ് ശബ്ദങ്ങൾ കേൾക്കുമ്പോൾ തിരിഞ്ഞുനോക്കുന്നു:

ഇത് അവന്റെ / അവളുടെ ചെവിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് അവർ തിരിച്ചറിയും, അവരുടെ അമ്മയുടെ ശബ്ദവും മറ്റു ശബ്ദങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുവാൻ അവർക്ക് സാധിക്കും.

7. നിങ്ങളുടെ കുട്ടി ജാഗരൂകനായിരിക്കും:

നിങ്ങളുടെ കുട്ടിക്ക് ആദ്യത്തെ മാസത്തിനുള്ളിൽ 12 ഇഞ്ച് വരെ തല ഉയർത്തി നോക്കാൻ സാധിക്കും.രണ്ടുമാസത്തിനു ശേഷം, അവൻ / അവൾ 18 ഇഞ്ച് വരെ കാണാൻ കഴിയും.അവരുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ജാഗ്രതയോടെ അവർ വീക്ഷിക്കും-

ഇത് അർത്ഥമാക്കുന്നത് അവർ അവരുടെ ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുകയും അതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ്.

 

നിങ്ങൾ ഒരു അമ്മ എന്ന നിലയിൽ പ്രവർത്തിക്കുന്നു. നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടുവെങ്കിൽ, ഇത് നിങ്ങളെ പോലുള്ള മറ്റ് അമ്മമാർക്കും ഈ ലേഖനം കാണിച്ചുകൊടുക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
100%
Like
0%
Not bad
0%
What?
scroll up icon