Link copied!
Sign in / Sign up
2
Shares

മലയാളിയാണോ? അറിഞ്ഞിരിക്കണം ഈ 20 കാര്യങ്ങൾ


ദൈവത്തിന്റെ സ്വന്തം നാട് , ഭൂമിയിലെ സ്വർഗം എന്നെല്ലാം വിശേഷിക്കപ്പെടുന്ന  നമ്മുടെ കേരളത്തെ കുറിച് ഈ 20 കാര്യങ്ങൾ ഒന്ന് കേട്ടു നോക്കു.

1. ഇന്ത്യയിലെ ഏറ്റുവും കൂടുതൽ ശുചിത്വപൂർണമായ സംസ്ഥാനം നമ്മുടെ കേരളമാണ്

ഈ അടുത്തു നടന്ന ഒരു സർവ്വേ കണക്കനുസരിച് രാജ്യത്തെ 10 നഗരങ്ങളെ ഏറ്റുവും നല്ല ശുചിത്വമുള്ള നഗരങ്ങളായി പ്രഘ്യാപിച്ചു അതിൽ 5 നഗരങ്ങൾ കേരളത്തിലേതാണ്. കേരളത്തിന്റെ സ്വച്ഛതക്കും വൃത്തിക്കും പുറകിലുള്ള കുറച്ചു കാര്യങ്ങൾ ഇതാ -

സാമാന്യം നല്ല മഴ കിട്ടുന്ന പ്രദേശമാണ് കേരളം അതുകൊണ്ടു തന്നെ ധാരാളം പച്ചപ്പ് നിറഞ്ഞ കേരളത്തിന്റെ ഭംഗി ആരും ഒന്ന് വർണിച്ചുപോവും.

സാക്ഷരതയുടെ കാര്യത്തിലും കേരളം ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള ജനത സ്വന്തം രാജ്യത്തെ ശുചിത്വമുള്ളതായി പരിപാലിക്കാൻ ശ്രദ്ധിക്കും.

കേരളത്തിന്റെ പാരമ്പര്യം തനതുപോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ഭരണകൂടവും ഈ കാര്യത്തിൽ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്.

2 . പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ 100 % കരസ്ഥമാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമാണ്.

അതുല്യം എന്ന സാക്ഷരതാ പരുപാടിയിലൂടെ 2016 ജനുവരിയിൽ കേരളത്തെ 100 ശതമാനം സാക്ഷരതാത്വം ഉള്ള സംസ്ഥാനമായി പ്രഘ്യാപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നമ്മുടെ കേരളം തന്നെയാണ് മുൻപിൽ. ഇതിനെല്ലാമായി ഒരുപാട് സാക്ഷരതാ പരുപടികൾ ഗ്രാമങ്ങളിലും, നാട്ടിൻപുറങ്ങളിലും , മറ്റ് ഉൾനാടൻ ഗ്രാമങ്ങളിലും നടത്തിയിട്ടും ഉണ്ട് നടത്തിവരുന്നും ഉണ്ട്.

3 . ആയുസ്സിന്റെ കാര്യത്തിലും മലയാളികൾ ആണത്രേ മുൻപിൽ, ഈ കാര്യം നിങ്ങൾക്കറിയമായിരുന്നോ??

നിറയെ പച്ചപ്പ് നിറഞ്ഞ സുന്ദരമായ കേരളത്തിൽ കുറച് കൂടുതൽ കാലം ജീവിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. റിപ്പോർട്ട് അനുസരിച് കേരളത്തിലെ ഒരു ശരാശരി മനുഷ്യന്റെ ആയുസ്സ് 74 വയസാണ്. നല്ല ശുചിത്വമുള്ള രാജ്യമാണെകിൽ അവിടെ ഉള്ള ആൾക്കാരും ആരോഗ്യമുള്ളവർ ആയിരിക്കും. ആരോഗ്യമുണ്ടെകിൽ നല്ല ആയുസ്സോടെ ജീവിക്കാം.

4 . എല്ലാ ഗ്രാമങ്ങളിലും ബാങ്കും ആശുപത്രിയും ഉള്ള ഏക സംസ്ഥാനമാണ് കേരളം

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനം എന്ന് പറയുമ്പോൾ തന്നെ ഉറപ്പിക്കാം ബാങ്ക് , ഹോസ്പിറ്റൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും ഒട്ടും കുറവുണ്ടാകില്ല എന്ന്.

5 . അന്യ സംസ്ഥാനങ്ങളെ അപേക്ഷിച് ശിശു മരണം ഏറ്റുവും കുറവുള്ളത് കേരളത്തിലാണ്.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന കേരളത്തിൽ എങ്ങനെയാണ് ശിശു മരണം സംഭവിക്കുക. കേരളത്തിൽ 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ 10 കുട്ടികൾ മാത്രമാണ് മരണപ്പെട്ടു പോകുന്നത്. രാജ്യത്തെ ഏറ്റുവും കുറഞ്ഞ നിരക്കാണിത്.

6 . സ്ത്രീ - പുരുഷ അനുപാതസംഖ്യ ഏറ്റുവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്

ബ്രൂണ ഹത്യ പ്രെത്യേകിച്ചും പെൺകുഞ്ഞാണെന്നഅറിയുമ്പോൾ അ കുട്ടിയെ വേണ്ട എന്ന് വെക്കുന്ന പ്രവണത പല സ്ഥലത്തും ഉള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ കേരളത്തിലാണ് ഏറ്റുവും കൂടുതൽ സ്ത്രീ ജനനം നടക്കുന്നത്. 1084 സ്ത്രീക്ക് 1000 പുരുഷന്മാർ എന്ന നിരക്കാണ് കേരളത്തിൽ. കേരളം സ്ത്രീക്കും പുരുഷനും തുല്യ ആദരവ് കൊടുക്കുന്നു എന്നതിനുള്ള ഉദാഹരണം ആണിത്.

7 . സുഗന്ധവ്യജ്ഞനംങ്ങളുടെ നാടെന്ന് പ്രശസ്തിയുള്ള നാടാണ് കേരളം എന്നറിയാമായിരിക്കുംമല്ലോ

പണ്ടുകാലം മുതൽക്കേ ഒരുപാട് വ്യാപാരികളെയും സഞ്ചാരികളെയും കേരളത്തിലേക്ക് ആകർഷിക്കാൻ കാരണം കേരളം സുഗന്ധവ്യജ്ഞനംങ്ങളുടെ നാടുകൂടി ആയതുകൊണ്ടാണ്. ഗ്രീക്കുകാരും, റോമൻകാരും, അറബികളും, പോർട്ടുഗീസ്, ഡച്ച്, ഫ്രഞ്ച് , ബ്രിട്ടീഷ് അങ്ങനെ ഒരുപാടുപേരാണ് കേരളത്തിന്റെ സൗന്ദര്യവും സുഗന്ധവ്യജ്ഞനംങ്ങളുടെ ശേഖരവും കണ്ട് മതിമറന്നു പോയത്. വന്നവരെല്ലാം അവരുടേതായ ഒരു മുദ്ര ഇവടെ പതിപ്പിച്ചിട്ടാണ് പോയത്.

8 . ഏറ്റുവും കൂടുതൽ സ്വർണം ഇറക്കുമതി ചെയുന്ന സംസ്ഥാനമാണ് കേരളം

വേൾഡ് ഗോൾഡ് കൌൺസിൽ പറയുന്നതനുസരിച് രാജ്യത്തെ 20 % സ്വർണം കേരളത്തിലാണ്. നമുക്കറിയാം സ്വർണത്തെ വളരെ അമൂല്യമായ കാണുന്ന പാരമ്പര്യം ആണ് കേരളത്തിന്റേത്. വിവാഹ ദിനത്തിൽ കേരളീയർ ആണ് ഏറ്റുവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നതും.

9 . കേരളം മദ്യപാനികളുടെ നാടുകൂടെ ആണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല

ബി ബി സി പുറത്തുവിട്ട ഒരു സർവ്വേ അനുസരിച് കേരളത്തിലാണ് ഏറ്റുവും കൂടുതൽ മദ്യം കഴിക്കുന്ന ആൾകാർ ഉള്ളത് എന്നാണ് പറയുന്നത്. പാരമ്പര്യമായി കൂടുതൽ മദ്യം കഴിക്കുന്ന ആൾകാർ ഉള്ള സ്ഥലങ്ങൾ ആണ് പഞ്ചാബും , ഹരിയാനയും ഇവരെയും പിന്തള്ളിയാണ് കേരളത്തിന്റെ പോക്ക്.

10 . സാക്ഷരതയിൽ എല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിൽ കേരളം തന്നെയാണ്

ഇന്ത്യയിൽ മൊത്തം സാക്ഷരതാ 74 % ആണെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇത് കേരളത്തിൽ 93.91 % അതായതു ഇന്ത്യ മൊത്തം എടുത്താലും കേരളം തന്നെയാണ് മുൻപിൽ. കേരളീയർക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണിത്.

11 . കഴിഞ്ഞ ഒരു ദശാബ്ദമായി ഏറ്റുവും കൂടുതൽ തിരക്കുള്ള ടൂറിസം വെബ് സൈറ്റ് കേരളത്തിന്റേതാണ്.

2000 തൊട്ട് 2013 വരെയുള്ള വർഷങ്ങളിൽ ഏറ്റുവും മികച്ച ടൂറിസ്റ്റ് വെബ് സൈറ്റ് ഇന്നുള്ള അവാർഡ് കേരളത്തിനാണ് ലഭിച്ചത്. " മോസ്റ്റ് ഇന്നൊവേറ്റീവ് യൂസ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി " ആൻഡ് " ബെസ്ററ് ടൂറിസ്റ്റ് വെബ് പോർട്ടൽ " എന്നായിരുന്നു ഗവണ്മെന്റ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്. ടൂറിസം മേഖലയിലെ മികച്ച വെബ് സൈറ്റ് ഇനുള്ള പി സി വേൾഡ് വൈഡ് വെബ് അവാർഡ് 2008 ഉം കേരളത്തിന് ലഭിച്ചിട്ടുണ്ട്.

12 . ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി കേരളത്തിലാണുള്ളത്!

ഏതാണ്ട് 60 % ത്തോളം കയർ കേരളത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്നറിയുമായിരിക്കുമല്ലോ. ഇന്ത്യയിലെ തന്നെ ആദ്യത്തെ കയർ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ആലപ്പുഴയിൽ ആണ്. 1859 യിലാണ് ഇത് സ്ഥാപിച്ചത്.

13 . ആഘോഷങ്ങളുടെ കൂടെ നാടാണ് കേരളം. ഏറ്റുവും കൂടുതൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതും കേരളത്തിലാണ്.

എവിടേക്കു തിരിഞ്ഞു നോക്കിയാലും ഒരു ക്ഷേത്രമോ , പള്ളിയോ കാണാൻ കഴിയുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഒരുപാട് അമ്പലങ്ങളും പള്ളികളും ഉള്ളതിനാലും ധാരാളം ഉത്സവങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഉത്സവങ്ങളിൽ പേരുകേട്ട തൃശൂർ പൂരത്തിനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാവില്ല. മതഭേദമന്യേ ആഘോഷങ്ങളെ ആഘോഷമാക്കാൻ മനസ്സുള്ളവരാണ് കേരളീയർ.

14 . അമൂല്യമായ ഔഷധസസ്യങ്ങള് ഒരുപാടുണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ.

മഞ്ഞൾ ഏറ്റുവും കൂടുതൽ കാണപ്പെടുന്ന സ്ഥലമാണ് കേരളം. മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ മനസ്സിലാക്കിയ അമേരിക്ക പോലും നമ്മുടെ സ്വന്തം ഈ ഔഷധ സസ്യത്തിന് വേണ്ടി ഒന്ന് വാശിപിടിച്ചിട്ടുണ്ട്. അശ്വഗന്ധാ , ബ്രഹ്മി , ശംഖു പുഷ്പം , കീഴാർനെല്ലി , സിന്നമോൻ, കൊടുവേലി എന്നിങ്ങനെ നീളുന്നു കേരളത്തിന്റെ ഔഷധ ശേഖരം.

15 . ആയുർവേദ ചികിത്സയുടെ പാരമ്പര്യത്തിന്റെ വേരുകൾ ഒരുപാടാണ് കേരളത്തിൽ

 

 

 

പലതരത്തിലുള്ള ആയുർവേദ ചികിത്സകൾ തേടി കേരളത്തിൽ എത്തുന്നവർ ഒരുപാടാണ്. ഉഴിച്ചിൽ, പിഴിച്ചിൽ പോലുള്ള ചികിത്സകളും, ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സയും , പലവിധ സൗന്ദര്യ വർധക ചികിത്സകളും കേരളത്തിന്റെ മാത്രം പൈതൃകമാണ്.

16 . പലതരത്തിൽ ഉള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങളും ഭൂമിയെ സംബന്ധിച്ചുള്ള പരിഷ്കാരങ്ങളും നിർവഹിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം

വിദ്യാഭ്യാസം ഉള്ളിടത്തു ഐശ്വര്യം നിറയും എന്ന് പറയുന്നത് സത്യമാണ്. എന്തെല്ലാം പരിഷ്കാരങ്ങൾ കേരളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ അതിനെല്ലാം അടിത്തറ ആയതു കേരളത്തിലെ സാക്ഷരതത്വം തന്നെയാണ്.

17 . കേരളത്തിൽ എവിടെ നോക്കിയാലും ഒരു തേക്ക് മരമെങ്കിലും നമ്മുക്ക് കാണാനാകും, ശെരിയല്ലേ

ലോകത്തിലെതന്നെ ആദ്യത്തെ തേക്ക് കൃഷി തുടങ്ങി വെച്ചത് കേരളത്തിലാണ്. ബ്രിട്ടീഷുകാരാണ് ഇതിനു തുടക്കം കുറിച്ചത്. ലോകത്തിലെ ഏറ്റുവും വലിപ്പം ഉള്ളതും വണ്ണമുള്ളതും ആയ തേക്ക് മരം കേരളത്തിലാണുള്ളത് എന്ന് നിങ്ങൾക്കറിയാമോ. അങ്ങനെയാവുമ്പോൾ ലോകത്തിലെ തന്നെ ഏക തേക്ക് മ്യൂസിയം ഉള്ളതും കേരളത്തിൽ ആയിരിക്കുമല്ലോ. കേരളത്തിലെ നിലംബുരിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുള്ള പുത്തെൻമാളിക കൊട്ടാരം തേക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നതും കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സത്യമാണ്.

18 . ഭൂമിയിലെ 10 സ്വർഗങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം എന്ന് നാഷണൽ ജോഗ്രഫിക് പ്രഖ്യപിച്ചിട്ടുണ്ട്

ഏതാണ്ട് 10 ദശലക്ഷം ആൾക്കാരാണ് ഒരു വർഷം കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. അങ്ങനെ വരുമ്പോൾ കേരളത്തെ സ്വർഗം എന്ന് വിളിച്ചില്ലെങ്കിലേ അത്ഭുദം ഉള്ളു. ഒരു പ്രാവശ്യം കേരളത്തിന്റെ ജലപ്പരപ്പും , പച്ചപ്പും , പ്രകൃതിയും എല്ലാം കണ്ടുകഴിഞ്ഞാൽ പിന്നീട് ഒരിക്കലും മനസ്സിൽ നിന്ന് അത് മായാതെ കിടക്കും.

19 . കടൽ തീരത്തുകൂടെ ഒരു ഈവെനിംഗ് ഡ്രൈവ് ആരാണ് ആഗ്രഹിക്കാത്തത്

ഇന്ത്യയിൽ കേരളത്തിലെ കണ്ണൂർ കടൽ തീരത്തു മാത്രമാണ് കാർ ഓടിച്ചുകൊണ്ട് കടൽത്തീരത്തുകൂടെ കടലിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്നത്. കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിലാണ് ഇതുള്ളത്.

20 . ഏറ്റുവും കൂടുതൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം

9 വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്ന പത്രങ്ങൾ കേരളത്തിൽ നിങ്ങൾക്ക് കാണാനാകും. പ്രത്യേകമായും ഇംഗ്ലീഷിലും മലയാളത്തിലും. ഒരു തിരക്കേറിയ മാർകെറ്റിലൂടെയോ ബസ് സ്റാൻഡിലൂടെയോ നടന്നുനോക്കിയാൽ ഏതെങ്കിലും കോണിൽ ഒരാളെങ്കിലും ന്യൂസ്പേപ്പർ വായിച്ചു നിൽക്കുന്നത് കാണാനാകും. ഏതൊരു കടയിൽ ചെന്നാലും ഒരു ചെറിയ ടി വി എങ്കിലും അവിടെ നമ്മുക്ക് കാണാനാകില്ലേ.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon