Link copied!
Sign in / Sign up
10
Shares

ഗർഭധാരണ സമയത്തെ അമ്മയുടെ ബിപി കുഞ്ഞിനെ ബാധിക്കുന്നത് ഇങ്ങനെയാണ്!

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം! രാവിലെ തന്നെ എന്നെയും അനിയനെയും കുളിപ്പിച്ച് കുട്ടപ്പന്മാരാക്കി പൌഡർ ഒക്കെ ഇടീപ്പിച്ചു അമ്മ ഒരുക്കി നിർത്തി. പെട്ടെന്ന് തന്നെ അച്ഛനും അമ്മയും റെഡി ആയി വീടും പൂട്ടി ഇറങ്ങി. അച്ഛന്റെ ഏതോ ഒരു റിലേറ്റീവ് ന്റെ ഭാര്യയുടെ വയറു കാണൽ ചടങ്ങാണ്. കുടുംബത്തുള്ളവർ എല്ലാവരും കുറെ പലഹാരപ്പൊതികളൊക്കെയായി ചേച്ചീടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ചെന്ന് ആഘോഷമായി സദ്യയൊക്കെ കഴിച്ച ശേഷം ചുമ്മാ അതുവഴി തേരാപ്പാരാ നടക്കുകയായിരുന്നു ഞാൻ.

അപ്പോഴാണ് അമ്മയും അപ്പച്ചിമാരും കുഞ്ഞമ്മമാരുമൊക്കെയായി സ്ത്രീജനങ്ങളുടെ ഒരു പട ഒരു മുറിയിൽ തടിച്ചുകൂടിയിരിക്കുന്നത് കണ്ടത്. കൗതുകം ലേശമല്ല കുറച്ചധികം കൂടുതലായതു കാരണം അതിനിടയിലൂടെ ഞാനും നുഴഞ്ഞുകയറി എത്തിനോക്കി. ഇനിയും കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത പത്തുപതിനാറു രസങ്ങൾ മുഖത്ത് വിരിയിച്ചു ചേച്ചി അവരുടെ നടുക്കിരിക്കുന്നു. അപ്പൊ ഇതാണ് വയറുകാണൽ ചടങ്ങ്! എന്നിട്ട് ചേച്ചിടെ വയറു കാണാനില്ലല്ലോ. എന്റെ "നിഷ്കളങ്ക "മനസ് വിചാരിച്ചിരുന്നത് ചേച്ചി ഈ  വിൽക്കാൻ വച്ചിരിക്കുന്നത് പോലെ എല്ലാവരുടെയും അടുത്ത് വയറുകാണിക്കാൻ ചെല്ലുമെന്നാണ്. പാവം ഞാൻ!

അതിനിടയിൽ ആരോ പറയുന്നത് കേട്ടു വയറു കണ്ടിട്ട് കൊച്ചു പെണ്ണാണെന്ന് തോന്നുന്നെന്ന്. അമ്മച്ചി ആള് കൊള്ളാമല്ലോ..! മുഖം കണ്ടില്ലെങ്കിലും നിന്ന നിൽപ്പിൽ അവർ എന്റെ മനസ്സിൽ ഒരു ദിവ്യയായി മാറി..! എന്റെ അന്തം വിട്ട നോട്ടം കണ്ടിട്ടാവണം അപ്പച്ചി അവിടെ നിന്നോടിച്ചു വിട്ടു. അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ. ഗർഭിണിയുടെ ലക്ഷണങ്ങൾ നോക്കി കുട്ടി ആണാണോ പെണ്ണാണോ എന്ന് പറയാനുള്ള കഴിവ് പണ്ടുള്ളവർക്ക് ഉണ്ടായിരുന്നു. എന്താലേ?

ആൺകുട്ടി ജനിച്ചാലും പെൺകുട്ടി ജനിച്ചാലും ഒരേപോലെ സ്നേഹിക്കാനുള്ള മഹാമനസ്കത നമ്മൾ മലയാളികൾക്കുള്ളത് ഭാഗ്യം! വല്ല ഉത്തരേന്ത്യയിലും ആയിരുന്നേൽ ഇപ്പൊ ഒക്കത്തും തോളത്തുമൊക്കെയായി രണ്ടു പിള്ളേരേം ചുമന്നു വെള്ളം പിടിക്കാൻ മണ്ടിപ്പായേണ്ട അവസ്ഥയായേനെ. എന്തൊക്കെ പറഞ്ഞാലും വയറ്റിലുള്ള കുഞ്ഞു അവനോ അവളോ എന്ന ആകാംക്ഷ ഒരിക്കലെങ്കിലും എല്ലാവരിലും ഉണ്ടാകും. എത്ര നിഷേധിച്ചാലും അത് സത്യമാണ്.

അങ്ങനെ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്തയാണ് ഇനി  പോകുന്നത്. അമ്മയുടെ ബിപി നോക്കിയാൽ കുഞ്ഞിന്റെ ലിംഗം പറയാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതായത് ഏതാണ്ട് അഞ്ചാറ് മാസമാകുമ്പോൾ അമ്മയ്ക്ക് പൊതുവെ ബിപി കൂടുതലാണെങ്കിൽ ആൺകുട്ടിയും കുറവാണെങ്കിൽ പെണ്കുട്ടിയുമാകും ജനിക്കാൻ പോകുന്നത് എന്നനുമാനിക്കാം. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി മനസിന് സമ്മർദമുണ്ടാക്കുന്ന സംഭവങ്ങൾ ആ പ്രദേശത്തെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതത്തിൽ വ്യത്യാസമുണ്ടാക്കുമത്രേ..!!

ആ സമയങ്ങളിൽ ഗർഭം ധരിക്കുന്നവരിൽ ആണ് ഇത് ബാധിക്കുക. മറ്റു ചില കണക്കുകൾ പ്രകാരം സിസ്റ്റോളിക് പ്രഷർ 106 mm Hg ഉള്ളവർ ആൺകുട്ടികൾക്കും 103 mm Hg ഉള്ളവർ പെൺകുട്ടികൾക്കും ജന്മം നല്കാൻ സാധ്യതയുണ്ട്. അതായത് ഭ്രൂണത്തിന്റെ ലിംഗം നിശ്ചയിക്കുന്നത് X അഥവാ Y ക്രോമസോമുകൾ ആണ്. സംയോഗ സമയത്തു സ്ത്രീകളുടെ പ്രെഷർ കുറവാണെങ്കിൽ  Y ക്രോമസോം ഉള്ള ബീജാണു അതിനെ അതിജീവിക്കില്ല. എത്രത്തോളം വിശ്വസനീയമാണ് ഈ നിഗമനം എന്ന് പറയാൻ കഴിയില്ലെങ്കിലും അനേകം വിശ്വാസങ്ങളുടെ കൂടെ ഒന്നുകൂടി ഇരിക്കട്ടേ..!!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon