Link copied!
Sign in / Sign up
44
Shares

അമ്മമാർ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ പോറ്റേണ്ടതെങ്ങനെ?

 

നവജാത ശിശുക്കളുടെ മാതാപിതാക്കൾ തങ്ങളുടെ പിഞ്ചോമനകളുടെ മുലകുടി ശീലത്തെക്കുറിച്ച് ആകുലപ്പെടുന്നത് സർവ്വ സാധാരണമാണ്. തന്റെ കുഞ്ഞിനു നല്കുന്ന മുലപ്പാലിന്റെ അളവ് അധികമാണോ അൽപ്പപമാണോ എന്ന സംശയവും സ്വാഭാവികം.
പൊതുവേ മാതാപിതാക്കൾക്കുള്ള ഇത്തരം അവ്യക്തതകൾക്ക് പോഷകാഹാര വിദഗ്ദൻമാർ നല്കുന്ന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. 

മാസം 1

നിങ്ങളുടെ കുഞ്ഞ് ജനിച്ചതിന്  ശേഷമുള്ള ആദ്യ ദിനങ്ങളിൽ, കുട്ടി മിക്കവാറും ദിവസവും രണ്ടു തവണ വരെ മാത്രമേ മുലപ്പാൽ കുടിക്കൂ. എന്നാൽ, ആദ്യ ആഴ്ചക്കുള്ളിൽ തന്നെ, ശിശു ആവശ്യപ്പെടുന്ന പാലിന്റെ അളവ് ഒരു ദിവസം 8 തവണയിലായി 120 മുതൽ 160 മി.ലി പാൽ ആവും. നവജാത ശിശുക്കൾ മുലപ്പാൽ കുടിക്കാനായി 40 മിനിറ്റ് എടുക്കുമെങ്കിലും ദിനംപ്രതി കുഞ്ഞിന്റെ കാര്യക്ഷമത വർദ്ധിക്കുകയും ആ സമയം 15 മുതൽ 20 മിനിറ്റായി കുറയുകയും ചെയ്യും. ആദ്യ മാസത്തിൽ കുട്ടി ആവശ്യപ്പെടുനതനുസരിച്ച് കുട്ടിയെ ഊട്ടുന്നതാണു ഉത്തമം. 

പക്ഷേ, എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടോ എന്ന് ഞാൻ മനസ്സിലാക്കുന്നത് എങ്ങനെ? സാധാരണ നിലയിൽ, വിശക്കുമ്പോൾ നിങ്ങളുടെ കുഞ്ഞ്  പല ആംഗ്യങ്ങള്‍  കാണിക്കും. കുടിക്കുന്നതായി ആംഗ്യം കാണിക്കുക, തല ഇരുവശളിലേക്കും വെട്ടിക്കുക  എനിങ്ങനെ പോയി വിശപ്പ് ഏറിയാൽ കുട്ടി കരയുക വരെ ചെയ്തേക്കാം. എത്ര അധികം നിങ്ങൾ കുഞ്ഞിനു പാൽ നല്കുന്നു, അത്ര അധികം നിങ്ങളുടെ ശരീരം പാൽ ഉത്പാദിപ്പിക്കും. രാത്രിയിൽ കുഞ്ഞുങ്ങൾ കൂടുതൽ മുലപ്പാൽ ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.

നിങ്ങളുടെ കുഞ്ഞിനു ഭാരം കുറയുന്നതിന്റെ കാരണം മുലയൂട്ടുന്നതിലുള്ള കുറവ്‌ ആകണമെന്നില്ല. ജനനശേഷമുള്ള ആദ്യ ദിനങ്ങളിൽ കുട്ടികൾക്ക് ജനിക്കുമ്പോൾ ഉള്ളതിന്റെ 10% വരെ ഭാരം കുറയുന്നത് സർവ്വസാധാരണമാണ്. എന്നിരുന്നാലും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവരുടെ ഭാരം വർധിച്ചിരിക്കണം. 

മാസം 1-4

ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ 2 മുതൽ 3 മണിക്കൂർ ഇടവിട്ടു പാൽ കുടിക്കുകയും അങ്ങനെ ദിവസേന 120 മുതൽ 210 മി.ലി. വരെ കുടിക്കുകയും ചെയ്തേക്കാം. മുകളിൽ പറഞ്ഞത് മുലയൂട്ടപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ്. എന്നാൽ കുപ്പി പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്കാകട്ടെ, നൽകേണ്ട പാലിന്റെ അളവ് 1 മുതൽ 3 മാസത്തേക്ക് 2-3 മണിക്കൂർ ഇടവിട്ടു നൽകുന്നതിലൂടെ ദിവസവും 120-150 മി.ലി. ഉം, 3 മുതൽ 4 മാസം വരെ 2.5-3.5 മണിക്കൂർ ഇടവിട്ടു നൽകുന്നതിലൂടെ ദിവസവും 150-210 മി.ലി ഉം ആണ്‌. കുട്ടിയുടെ വായയുടെയും  കണ്ഠത്തിന്റെയും മാംസപേശികൾ പൂർണ വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാൽ, ഈ പ്രായത്തിൽ കുട്ടിക്കു ഖരരൂപത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുന്നത് അപകടകരമാണ്.

മാസം 4-6

നിങ്ങളുടെ കുഞ്ഞിനു 6 മാസം പ്രായം ആവുമ്പോളേക്കും, കുട്ടി ദിനംപ്രതി 1 ലിറ്റർ പാൽ കുടിക്കാൻ തുടങ്ങിയിരിക്കും. ഈ കാലഘട്ടത്തിലാണ് മിക്ക മാതാപിതാക്കളും കുഞ്ഞിന് അദ്രവ്യമായ ഭക്ഷണം കൊടുക്കാൻ തുടങ്ങുന്നത്.എന്നാൽ ഇക്കാരണത്താൽ കുട്ടിക്ക് മുലപ്പാൽ നൽകുന്നത് നിർത്താൻ പാടില്ല എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എത്രത്തോളം കുഞ്ഞിനെ ഊട്ടണം എന്നുള്ളത് കുഞ്ഞിന്റെ ആവശ്യമാനുസരിച്ചിരിക്കും. കുട്ടിയുടെ വിശപ്പു മാറുമ്പോൾ കുഞ്ഞു ഭക്ഷണം തുപ്പുന്നതായും, തല തിരിക്കുന്നതായും, ചുണ്ടുകൾ അടച്ചുപിടിക്കുന്നതായും നിങ്ങൾക്ക് കാണാൻ കഴിയും.ഈ അളവ് സാധാരണ 1-3 ടീസ്പൂണ്‍ ആണ്. 2-4 മണിക്കൂർ ഇടവിട്ട് ദിവസവും മുലയൂട്ടൽ തുടരണം.

മാസം 6-8

ഈ പ്രായത്തിൽ കുട്ടിക്ക് കുപ്പിയിൽ പാലുകൊടുക്കുന്നത് തുടരുക. അതിനോടൊപ്പം, അർദ്ധഖരരൂപകമായ ആഹാരവും ദിവസേന 2 മുതൽ 3 തവണ വരെ കൊടുക്കുക. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ മുതലായവയാണ് കുട്ടിക്ക് കൊടുക്കേണ്ട ആഹാരപദാർഥങ്ങൾ . അവ 4 മുതൽ 8 ടേബിൾസ്പൂണ്‍ എന്ന അളവിൽ ദിവസവും നൽകുക. കുഞ്ഞിന് ദിവസവും 3- 4 മണിക്കൂർ ഇടവിട്ട്‌ മുലപ്പാൽ/കുപ്പി പാൽ നൽകുന്നത് തുടരുക.

മാസം 8-10

ഈ പ്രായത്തിൽ നിങ്ങളുടെ കുഞ്ഞിന്റെ ആഹാരാക്രമത്തിലേക്കു മാംസാഹാരം പ്രവേശിപ്പിക്കുക. ശരിയായ ഭക്ഷണ ശീലം വളർത്തിയെടുക്കാൻ കുഞ്ഞിന് 3 നേരം ആഹാരം കൊടുക്കുന്നതാണ് യുക്തം. എങ്കിലും, കുട്ടിക്കു അവന്റെ /അവളുടെ ആവശ്യാനുസരണം ആഹാരം നൽകുക; കുഞ്ഞിന് മതിവരുമ്പോൾ നിങ്ങൾക്കു അതു മനസിലാവുകയും ചെയ്യും.

മാസം 10-12

എല്ലാ ദിവസവും 4 മുതൽ 5 മണിക്കൂർ ഇടവിട്ടു മുലയൂട്ടുന്നത്തിനൊപ്പം കുഞ്ഞിന് 3 നേരം ഭക്ഷണം നൽകുന്നത് തുടരുക. കുട്ടിയുടെ ആവശ്യതിനുസൃതമായ അളവിൽ ആഹാരം നൽകുക.

നിർദ്ദേശങ്ങൾ :-

നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ട് എന്നു ഉറപ്പിക്കുന്ന സൂചകങ്ങൾ ശ്രേദ്ധിക്കേണ്ടത് അതിപ്രധാനമാണ്. സാധാരണയായി, കുഞ്ഞിന്റെ ആദ്യ 2 ദിനങ്ങളിൽ കുറഞ്ഞപക്ഷം 2 മുതൽ 3 വരെ ഡയപ്പെറുകൾ ഉപയോഗിചിരിക്കണം.അതിനുശേഷം, ദിവസവും 6 ഡയപ്പെർ കുഞ്ഞിന്‌ ഉപയോഗിക്കേണ്ടി വരും. മൂത്രത്തിന്റെ നിറം മങ്ങിയതും വാസനായില്ലാത്തതും ആയിരിക്കും. മലത്തിന്റെ നിറം മസ്റ്റാർഡ് മഞ്ഞ ആയിരിക്കും.

കുഞ്ഞിന് ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ല എന്നു സൂചിപ്പിക്കുന്ന ലക്ഷണങ്ങളും ശ്രേദ്ധിക്കേണ്ടവയാണ്.

ജനിച്ച് 2 ആഴ്ചക്കു ശേഷവും കുഞ്ഞിന് ഭാരം വർധിക്കുന്നില്ലെങ്കിൽ, അതു കുഞ്ഞിന് വേണ്ട അളവിൽ പാൽ ലഭിക്കുന്നില്ലാത്തത് കൊണ്ട് ആവാം. ഒരു ദിവസം 6-8 ൽ കുറവ് ഡയപ്പെറുകൾ ഉപയോഗിക്കുക, 2-3 ൽ കുറവ് തവണ മലവിസർജം നടത്തുക എന്നിവയും അപപോഷണത്തിന്റെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഉറക്കം തൂങ്ങി ഇരിക്കുന്ന കുഞ്ഞിന്റെ പ്രകൃത്യവും പോഷകകുറവിന്റെ തെളിവാണ്.

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon