Link copied!
Sign in / Sign up
22
Shares

അലുവയും മത്തിക്കറീം!

അമ്മൂമ്മയുടെ അനിയത്തീടെ മകളുടെ മകന്റെ കല്യാണം കൂടി വന്ന ശാന്തചേച്ചിയോട് അമ്മ ചോദിച്ചു ചെക്കനും പെണ്ണും എങ്ങനെയുണ്ടെന്ന്. "ഓഹ് എന്നാ പറയാനാ..., അലുവയും മത്തിക്കറീം പോലുണ്ട്."ശാന്തചേച്ചിയുടെ മറുപടി! അലുവ എന്നാൽ നമ്മുടെ ഹൽവ! ഇപ്പൊ പിടികിട്ടി കാണുമല്ലോ അവരുടെ ചേർച്ച! ഇതുപോലെ തന്നെയാണ് നമ്മുടെ പുതിയ ഫാഷൻ ഡിഷുകൾ. കാണാൻ നല്ല അത്തപ്പൂക്കളം ഇട്ടതുപോലെ ഉണ്ടെങ്കിലും തമ്മിൽ ഒരിക്കലും ചേരാത്ത ആഹാരങ്ങളാകും പ്ലേറ്റിൽ അലങ്കരിച്ചു വച്ചിരിക്കുന്നത്.

രുചിയുടെ ഒരു വലിയ വിസ്ഫോടനമാണ് ഓരോ ദിവസവും ലോകത്തു നടന്നുകൊണ്ടിരിക്കുന്നത്. രുചി തേടിയുള്ള യാത്രയ്ക്കിടയിൽ മറ്റൊന്നും ചിന്തിക്കാതെ ആഹാരം കഴിക്കുന്നവരാണ് നമ്മൾ. തിരിച്ചു കടിക്കാത്തതെന്തും കഴിക്കുക എന്നതാണ് പുതിയ കാലത്തെ നയം. എന്നാൽ എന്തിനുമുള്ള പോലെ ആഹാരത്തിനും ഒരു പരിധിയുണ്ട്. അത് പലപ്പോഴും തെറ്റിക്കപ്പെടുന്നതാണ് ജീവിത ശൈലീരോഗങ്ങളിലേക്ക് നയിക്കുന്നത്. പരസ്പരം തമ്മിൽ ചേരാത്ത ആഹാരങ്ങൾ കൂട്ടികലർത്തി കഴിക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ഏറ്റവും പെട്ടെന്നുള്ള റിയാക്ഷൻ ആണ് അലർജി അഥവാ അനാഫൈലാക്‌സിസ്. 

അനാഫൈലാക്‌സിസ്

പെട്ടെന്നുണ്ടാകുന്ന ഒരു മാരകമായ അലർജി പ്രക്രിയയാണ് അനാഫൈലാക്‌സിസ്. ഗ്രീക്ക് ഭാഷയിലെ ana-എതിരെ  phylaxis-പ്രതിരോധം എന്നീ പദങ്ങൾ ചേർന്നാണ് ഈ വാക്കുണ്ടായത്.പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണമോ മരുന്നിനോടോ ഉള്ള സമ്പർക്കത്തെ തുടർന്നോ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, കുറഞ്ഞ രക്തസമ്മർദം മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ. ശരീരത്തിൽ രോഗപ്രതിരോധത്തിനു കാരണമായ വെളുത്ത രക്താണുക്കളിൽ നിന്നും രാസ പദാർഥങ്ങൾ ഉത്പാദിപ്പിക്കപെടുന്നതാണ് ഇതിനു കാരണം. ഈ അവസ്ഥയ്ക്കുള്ള കാരണം പലർക്കും പലതായിരിക്കും. രോഗലക്ഷണങ്ങൾ ചർമസംബന്ധിയായോ, ശ്വാസകോശസംബന്ധിയായോ, കുടൽസംബന്ധിയായോ, ഹൃദയസംബന്ധിയായോ ആകാം. ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനാലും തൊണ്ടവീക്കം മൂലവുമാണ് ശ്വാസതടസ്സം ഉണ്ടാവുന്നത്. ഇത് പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്നു. ഹൃദയത്തിലെ ചില കോശങ്ങൾ ഹിസ്റ്റമിൻ എന്നാ രാസപദാർത്ഥം ഉത്പാദിപ്പിച്ചു അതുമൂലം ഹൃദയധമനികൾ ചുരുങ്ങുന്നതാണ് അനാഫൈലക്സിസ് കാരണമുള്ള ഹൃദയലക്ഷണങ്ങൾക്ക് ഉള്ള കാരണം. ഇത് മൂലം ഹൃദയാഘാതം, ഹൃദയതാളത്തിലുള്ള വ്യതിയാനങ്ങൾ, കുറഞ്ഞ രക്തസമ്മർദം മുതലായവ ഉണ്ടാകുന്നു.വയറു വേദന, വയറിളക്കം. ഛർദ്ദി മുതലായ കുടൽസംബന്ധിയായ ലക്ഷണങ്ങൾ, മതിഭ്രമം, തലവേദന, ഉത്കണ്ഠ, അടിവയർ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

എന്താണ് വിരുദ്ധാഹാരങ്ങൾ?

"വിരുദ്ധമപി ചാഹാരം വിദ്യാദ്വിഷഗരോമപം" എന്നാണ് അഷ്ടാംഗ ഹൃദയത്തിൽ വിരുദ്ധാഹാരത്തെ പറ്റി പറയുന്നത്. അതായത് പരസ്പരം വിരുദ്ധമായ ആഹാരം കഴിച്ചാൽ അവ വിഷത്തിന്റെ ഫലം ചെയ്യുമെന്നർത്ഥം. ഇത് രോഗ പ്രതിരോധ ശേഷി കുറയ്ക്കുകയും മറ്റു ഉദര, ത്വക്ക് രോഗങ്ങൾക്കും കാരണമാകുമെന്നാണ് പറയപ്പെടുന്നത്. ഏതൊക്കെയാണ് പരസ്പരം ചേരാത്തവ എന്നും ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്.

  • പാലും പുളിയുള്ള ആഹാരങ്ങളോ പഴങ്ങളോ ചേരില്ല. ഉദാഹരണം പാലും നാരങ്ങാ, പുളി തുടങ്ങിയവയും. എന്നാൽ നന്നായി പഴുത്ത മധുരമുള്ള പഴങ്ങൾ കഴിക്കാവുന്നതാണ്.
  • പല മാംസങ്ങൾ ഒന്നിച്ചു ഉപയോഗിക്കുക.
  • തേൻ- ഉഴുന്ന്
  • തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ചു ചേർത്ത് കഴിക്കുക.
  • കൊഴുപ്പുള്ള ആഹാരത്തോടൊപ്പം തണുത്ത വെള്ളം.
  • മത്സ്യമാംസാദികളോടൊപ്പം പാൽ ഉൽപ്പന്നങ്ങൾ
  • മത്സ്യവും മാംസവും ഒന്നിച്ചു ഉപയോഗിക്കുക
  • കൂണും മോരും ഒന്നിച്ചു ഉപയോഗിക്കുക
  • മൽസ്യം മാംസം എന്നിവയോടൊപ്പം ഉഴുന്ന്, പാൽ, തേൻ, ശർക്കര, മുള്ളങ്കി എന്നിവ.
  • ചെമ്മീൻ-പാൽ
  • കോഴിയിറച്ചി-തൈര് 
  • വാഴപ്പഴം-മോര് ,തൈര് 
  • കടുകെണ്ണ-കൂൺ 
  • തേൻ, നെയ്യ്, എണ്ണ, വെള്ളം എന്നിവ ഒരേ ഒരുമിച്ച് ഉപയോഗിക്കുകയോ ഇവയിലേതെങ്കിലും ഒരേ അളവിൽ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല.
  • എള്ള്, തേൻ, ഉഴുന്ന്  എന്നിവ ആട്, മാട് എന്നിവയുടെ മാംസത്തോടൊപ്പം കഴിക്കാതിരിക്കുക.
  • ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേൻ കഴിക്കരുത്.
  • നിലക്കടല കഴിച്ച ഉടൻ വെള്ളം കുടിക്കരുത്.
  • മുതിര- പാൽ 
  • മീൻ വേവിച്ച പാത്രത്തിൽ തക്കാളി വേവിക്കുന്നത് 
  • ഓട്ടു പാത്രത്തിൽ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കരുത്.
Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon