Link copied!
Sign in / Sign up
0
Shares

അജ്ഞാതർ മൂലം ഉപജീവനമാർഗം "താഴിട്ടു" പൂട്ടാനൊരുങ്ങി സുശീല!

ആയിരം കോടികൾ കട്ട കള്ളന്മാർ നമ്മുടെ  നാട്ടിൽ വിലസുമ്പോൾ പാവങ്ങളെ അധ്വാനിച്ചു ജീവിക്കാൻ സമ്മതിക്കാത്ത ചില നികൃഷ്ട ജീവികൾ കാരണം ദുരിതമനുഭവിക്കുകയാണ് ഒരു ആരോരുമില്ലാത്ത ഒരു പാവം സ്ത്രീ... കളമശേരിയിലെ സെന്റ്. ജോസഫ് റോഡിൽ കൂൾബാർ നടത്തുന്ന സുശീല എന്ന മധ്യവസ്കയുടെ ഉപജീവനമാർഗമാണ് അജ്ഞാതർ താഴിട്ടു പൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 26 തവണയാണ് അജ്ഞാതർ നിലവിലുള്ള പൂട്ടിനോട് ഒപ്പം പുതിയ താഴിട്ടു കട പൂട്ടിയത്. വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് കഴിഞ്ഞ പത്തു വർഷമായി വിധവയായ സുശീല കട നടത്തുന്നത്. കടയുടമയ്‌ക്കോ പ്രദേശവാസികൾക്കോ സംഭവത്തിനു ഉത്തരവാദികൾ ആരെന്നറിയില്ല.

മിക്ക ദിവസവും തലേന്ന് പൂട്ടിയിട്ടു പോയ കട രാവിലെ തുറക്കാനെത്തുമ്പോൾ പുതിയ താഴും പൂട്ടുമാണ് കാണുന്നത്. ഇത് അറുത്തുമുറിച്ചു വേണം കട തുറക്കാൻ. രണ്ടു വർഷം മുൻപ് ഭർത്താവ് മരിച്ച സുശീല ഇപ്പോൾ തനിച്ചാണ് താമസിക്കുന്നത്. പോലീസിനെ അറിയിച്ചിട്ടും പഴയപടി കാര്യങ്ങൾ തുടരുന്നു.. വ്യക്തിവൈരാഗ്യമോ മറ്റെന്തെകിലും പക തീർക്കലോ ആകാം ഇതിനു കാരണം.. അല്ലെങ്കിൽ ചില സാമൂഹ്യ വിരുദ്ധരുടെ വിനോദം. എന്തിനുമേതിനും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന.. സോഷ്യൽ മീഡിയ കൂട്ടായ്മകൾ വിജയമാക്കുന്ന നമുക്ക് ഇവരെ സഹായിച്ചുകൂടെ?

 

Information and image credits: Manorama

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon