Link copied!
Sign in / Sign up
9
Shares

ഒടുവിൽ ആഷിനും പണി കിട്ടി!!

മാതൃദിനത്തിൽ എല്ലാവരെയും പോലെ തന്റെ മകളുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ഐശ്വര്യാ റായിയും ഒന്നും വിചാരിച്ചിട്ടുണ്ടാവില്ല. പക്ഷേ നടന്നത് മറ്റൊന്നാണെന്നു മാത്രം. സംഗതി ഒന്നുമില്ല. മാതൃദിനമായ കഴിഞ്ഞ ദിവസം മകൾ ആരാധ്യയുമൊത്തു നിൽക്കുന്ന ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തതാണ് വിനയായത്.മകൾ ആണെങ്കിലും ആരാധ്യയുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം കണ്ടു സദാചാരം തലയ്ക്കു പിടിച്ച ചില ആരാധകർ ചില്ലറയൊന്നുമല്ല ലോകസുന്ദരിയെ ചീത്ത പറഞ്ഞത്. വാത്സല്യം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രം കണ്ടിട്ട് കുട്ടിയെ ചൂഷണം ചെയ്യുകയാണോ എന്നുവരെ ആളുകൾ ചോദിച്ചു. ഒരമ്മയുടെയും മകളുടെയും ചിത്രത്തിന് നൽകാവുന്ന ഏറ്റവും മോശം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. അഞ്ചാറു വയസുള്ള കുട്ടികളുടെ ചുണ്ടിൽ ചുംബിക്കുന്നത്  മറ്റുള്ളവർക്ക് എങ്ങനെയാണ് എന്നറിയില്ല, തനിക്ക് മോശം കാര്യമായിട്ടാണ് തോന്നുന്നത് എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. എന്നാൽ ഐശ്വര്യയെ അനുകൂലിച്ചും പിന്തുണച്ചും ഒരുപാട് പേരാണ് മുൻപോട്ടു വന്നത്. 

കുഞ്ഞുങ്ങളുടെ ജനനം മുതൽ അവർ തനിയെ കാര്യങ്ങൾ ചെയ്യാറാകുന്നത് വരെ അമ്മമാർ മാത്രമാണ് എല്ലാറ്റിനും കൂടെയുണ്ടാവുക. കുഞ്ഞിനോടുള്ള സ്നേഹം അവർ ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുക ഉമ്മ വയ്ക്കുന്നതിലൂടെ തന്നെയാണ്. തിരിച്ചു കുഞ്ഞുങ്ങളുമതേ. ഈ പവിത്രമായ ബന്ധത്തിൽ പോലും ലൈംഗികതയും മറ്റും കണ്ടുപിടിക്കുന്നവർ നാളെ അമ്മമാർ കുഞ്ഞിനെ കുളിപ്പിക്കാനും കെട്ടിപ്പിടിക്കാനും പറയില്ലെന്ന് ആര് കണ്ടു? എന്തായാലും ഗോസിപ്പുകൾ ശീലമായ ആഷിനെയും കുടുംബത്തെയും ഇതൊന്നും ബാധിച്ചിട്ടേയില്ല!!!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon