Link copied!
Sign in / Sign up
1
Shares

വിവാദങ്ങൾക്കൊടുവിൽ ദിലീപ് പ്രതികരിച്ചു!

അമ്മയിലെ കൂട്ടരാജിക്കും ചാനൽ ചർച്ചകൾക്കും ഒടുവിൽ ദിലീപ് പ്രതികരിച്ചു. നടി ആക്രമണക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് താര സംഘടനയായ അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ദിലീപ് നെ പുറത്താക്കിയിരുന്നു. ഏതാണ്ട് ഒരു വർഷം തികഞ്ഞപ്പോഴേക്കും നടനെ തിരിച്ചെടുത്ത നടപടി കടുത്ത വിവാദങ്ങളിലേക്കാണ് നയിച്ചത്. തുടർന്ന് ഏതാനും നടിമാർ രാജിവച്ചു പുറത്തു പോകുകയും ചെയ്തു. ഇതേ തുടർന്നാണ് ദിലീപ് സംഭവത്തിൽ പ്രതികരിച്ചു ദിലീപ് അമ്മ ഭാരവാഹികൾക്ക് കത്ത് നൽകുകയും വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തത്. കഴിഞ്ഞ മീറ്റിങ്ങിൽ തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ടു തന്റെ വിശദീകരണം ആരാഞ്ഞില്ലെന്നും നോട്ടീസ് നൽകിയില്ലെന്നും ദിലീപ് പറയുന്നു. നിയമവശാൽ ഈ പുറത്താക്കൽ നിലനിൽക്കില്ല. തന്റെ നിരപരാധിത്തം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് പറയുന്നു. ദിലീപ് ന്റെ നേതൃത്വത്തിൽ രൂപീകരിച്ച ‘ഫിയോക്ക്’ എന്ന സംഘടനയ്ക്കും താരം കത്ത് നൽകിയിട്ടുണ്ട്.

ദിലീപ് ന്റെ പോസ്റ്റിന്റെ പൂർണരൂപം:

ജനറൽ സെക്രട്ടറി അമ്മ

തിരുവനന്തപുരം

സർ,

കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ

ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്

മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്

ദിലീപ്

28/06/18

ആലുവ

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon