Link copied!
Sign in / Sign up
2
Shares

ആശങ്കയില്ലാതെ ഇനി ആഘോഷിക്കാം!

അടുത്ത കാലത്തായി ഓൺലൈൻ എഴുത്തുകാരുടെ ഇഷ്ട വിഷയം ആർത്തവമാണ്. കഥയും കവിതയും ലേഖനങ്ങളും എല്ലാം ആർത്തവത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. മാസം തോറും 'ശരീരം വെട്ടിമുറിക്കുന്ന' വേദനയോടെ വരുന്ന ആർത്തവം മൂലം വേദന കടിച്ചമർത്തി വിങ്ങിപ്പൊട്ടുന്ന നായിക... മടിയിൽ കിടത്തി ആശ്വസിപ്പിക്കുന്ന നായകന്മാർ. അത്രയും നാൾ സ്വന്തമായി പോയി വാങ്ങിയ നാപ്കിനുകൾ യുദ്ധവീരനെ പോലെ വാങ്ങി വരുന്ന ഭർത്താക്കന്മാർ.. ഹോ എന്തൊക്കെ ബഹളങ്ങളാണ്! ആർത്തവമെന്താണെന്നു ഒരു അടിസ്ഥാന അറിവ് നല്കാൻ ഇവയ്ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും ആർത്തവ സംബന്ധമായ എല്ലാ സംശയങ്ങളും ബുദ്ധിമുട്ടുകളും ആരോടും പറയാതെ സ്വയം വിഴുങ്ങുന്ന സമൂഹത്തിലാണ് നാം വളർന്നു വന്നത്. അടുത്തകാലത്തായി പാഡ്മാൻ ചലഞ്ചും മറ്റും വന്നെങ്കിലും സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. 

ഇനി കാര്യത്തിലേക്ക് വരാം.. പണ്ടൊക്കെ കഴുകിവൃത്തിയാക്കിയ തുണി കഷ്ണങ്ങൾ ആണ് ആർത്തവകാലത്ത് ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീടത് സാനിറ്ററി നാപ്കിനുകൾക്ക് വഴിമാറി. കൂടുതൽ നേരം ലാസ്റ്റ് ചെയ്യുന്നതിനും ദുർഗന്ധം തടയാനും ഇവയിൽ ഉപയോഗിക്കുന്ന കെമിക്കലുകളും ജെല്ലുകളും ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള പുതിയ പഠനങ്ങൾ പുറത്തുവന്നപ്പോഴാണ് അടുത്ത മാർഗത്തിലേക്ക് നാമെല്ലാം എത്തി നോക്കാൻ തുടങ്ങിയത്.. പിന്നീട് ശരീരത്തിനുള്ളിലേക്ക് കടത്തിവയ്ക്കാവുന്ന ടാമ്പൂണുകളും പ്രചാരത്തിലായി.. അടുത്തപടിയായാണ് മെൻസ്ട്രൽ കപ്പ് വിപണിയിലേക്ക് എത്തുന്നത്. മറ്റൊരു പ്രൊഡക്ടിനും ലഭിക്കാത്ത സ്വീകരണമാണ് ഇവയ്ക്ക് ലഭിക്കുന്നത്. എങ്കിലും മിക്കവർക്കും പൊതുവായുണ്ടാകുന്ന ചില സംശയങ്ങൾ നമുക്ക് നോക്കാം..

സാനിറ്ററി നാപ്കിനുകൾ

സ്ത്രീകളിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒന്നാണ് സാനിറ്ററി നാപ്കിനുകൾ. ഇവയിലെ ആദ്യത്തെ പാളി പൂർണമായും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചവയാണ്.ഉള്ളിലെ പഞ്ഞി പോലുള്ള സോഫ്റ്റ് ആയ ഭാഗം വെറും പഞ്ഞി അല്ല, വുഡ് പൾപ്പിൽ സൂപ്പര്‍ അബ്‌സോര്‍ബന്റ് പോളിമേസ് എന്ന ജെൽ ചേർത്തു നിര്മിക്കുന്നതാണ്. ഈ ജെൽ ആണ് രക്തത്തെ വലിച്ചെടുത്തു ലീക്ക് ചെയ്യാതെ ജെൽ രൂപത്തിൽ സൂക്ഷിക്കുന്നത്. ഇവ ക്ലോറിൻ കൊണ്ട് ബ്ളീച് ചെയ്‌തു ഉപയോഗപ്രദമാക്കുന്നതിനാൽ  ഡയോക്‌സിന്‍, ഫ്യൂറാനുകള്‍ തുടങ്ങിയ വിഷവസ്തുക്കളും നാപ്കിനുകളിൽ അടങ്ങിയിരിക്കുന്നു. അത് കൂടാതെ ഇവ ഉപയോഗിച്ച് പുറന്തള്ളുന്നതും കൃത്യമായി സംസ്കരിക്കാത്തതും പരിസ്ഥിതി പ്രശ്ങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്ലാസ്റ്റിക് പാടുകൾക്ക് പകരമായി വീണ്ടും ഉപയോഗിക്കാവുന്ന തുണി കൊണ്ടുള്ള നാപ്കിനുകൾ ഉണ്ടെങ്കിലും അത്ര പ്രചാരത്തിലില്ല എന്നതാണ് സത്യം.

ടാമ്പണുകൾ

സാനിറ്ററി പാഡ് ഉപയോഗിക്കുന്നതിനു പകരം ഉപയോഗിക്കുന്ന ഉല്പന്നമാണ് ടാമ്പണുകൾ. സോഫ്റ്റ് സോഫ്റ്റ് കോട്ടൺ സിലിണ്ടർ രൂപത്തിലാക്കിയ ഇവ യോനിക്കുള്ളിലേക്ക് കടത്തിവച്ചു ആർത്തവരക്തം ശരീരത്തിന് പുറത്തു വരാതെ സംരക്ഷിക്കുന്നു. ആറ് മണിക്കൂറിൽ കൂടുതൽ ഇവ ശരീരത്തിനുള്ളിൽ വയ്ക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതുപോലെ തന്നെ പാടുകൾ ഉപയോഗിക്കുന്നതിനിടയിൽ നിശ്ചിത ഇടവേളകളിലായി മാത്രമാണിവ ഉപയോഗിക്കേണ്ടത്. രാത്രിയിൽ ഉപയോഗിക്കാനും പാടില്ല.

പാഡുകൾ ചിലരിൽ അലർജി ഉണ്ടാകുന്നതിനാൽ താരതമ്യേന സുരക്ഷിതമായ മാർഗമായാണ് ടാമ്പണുകൾ ഉപയോഗിച്ച് വരുന്നത്. പക്ഷെ ഇവ നൂറു ശതമാനം സുരക്ഷിതമല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ടാമ്പൺ ഉപയോഗം മൂലമുണ്ടായ ടോക്സിക് ഷോക്ക്‌ സിൻഡ്രോം ബാധിച്ചു പതിനാറുകാരി മരണപ്പെട്ട വാർത്ത ഈയിടെയാണ് പുറത്തുവന്നത്. ഒരുതരം ബാക്ടീരിയ അണുബാധ മൂലം ഉണ്ടാകുന്ന മാരകഅവസ്ഥയാണ് ഇത്. കടുത്ത ഛര്‍ദ്ദി, തലചുറ്റല്‍, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ചൊറിച്ചില്‍ എന്നിവയാണ് ഇതിന്റെ ലക്ഷണം. വേഗം ചികിൽസ നൽകിയില്ലെങ്കിൽ മരണം പോലും സംഭവിക്കാം!

മെൻസ്ട്രൽ കപ്പ്

ടാമ്പണുകളെ  അപേക്ഷിച്ചു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് മെൻസ്ട്രൽ കപ്പുകൾ. ചെറിയ ബെൽ രൂപത്തിലുള്ള ആവശ്യാനുസരണം വളയ്ക്കാൻ കഴിയുന്ന സിലിക്കണിൽ നിർമിച്ച വസ്തുവാണിത്. 12 മണിക്കൂറോളം തുടർച്ചയായി ഉപയോഗിക്കാമെന്നതാണ് ഇവയുടെ സൗകര്യം. പല നിറത്തിലും വലുപ്പത്തിലുമുള്ള കപ്പുകൾ ഇപ്പൊൾ വിപണിയിൽ ലഭ്യമാണ്. തുടക്കക്കാർക്ക് സ്മാൾ സൈസിൽ ഉള്ള കപ്പുകൾ ആണ് അനുയോജ്യം. നാലു മുതൽ 10 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്നവയാണിവ.

കപ്പിന്റെ മുകൾഭാഗം സി ഷേപ്പിൽ മടക്കി പതിയ യോനിക്കുള്ളിലേക്ക് കയറ്റി വയ്ക്കാം. കൈകൾ നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ കപ്പ് എടുക്കാവൂ. അതോടൊപ്പം രാത്രിയിൽ ഉപയോഗിക്കാനും പാടില്ല. ഓരോ പ്രാവശ്യവും ഉപയോഗശേഷം സോപ്പും വെള്ളവുമുപയോഗിച്ചു നന്നായി കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്.

ഓരോ ആർത്തവകാലത്തിനു ശേഷവും ഇവ കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. പാഡുകൾ, ടാമ്പൂണുകൾ എന്നിവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon