Link copied!
Sign in / Sign up
2
Shares

ആര്യയുടെ തീരുമാനം:അബർണതിയുടെ പ്രതികരണം ഇതാണ്

തമിഴ് ചാനലായ കളേഴ്സ് ടിവി നടത്തുന്ന "എങ്ക വീട്ടു മാപ്പിളൈ" എന്ന റിയാലിറ്റി ഷോ അവസാനിച്ചത് രണ്ടു ദിവസം മുൻപാണ്. ഗ്രാൻഡ് ഫിനാലെയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആരെയും വിവാഹം കഴിക്കാനാവില്ലന്നു ആര്യ വെളിപ്പെടുത്തിയത്.ഇപ്പോൾ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും അത് വേദനിപ്പിക്കും.അതിനാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്റെ അറിയിക്കാമെന്നായിരുന്നു ആര്യയുടെ നിലപാട്.

സുഹൃത്തുക്കളും പെൺകുട്ടികളുടെ മാതാപിതാക്കളും ഇത് അംഗീകരിക്കുകയും ചെയ്തു.എന്നാൽ ഇതിനെക്കുറിച്ച് മുൻ മത്സരാര്ഥിയായിരുന്ന അബർണതിയുടെ പ്രതികരണം ഇങ്ങനെയാണ് :ആര്യ വേറെ ലെവലാണ്.ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി ഇരിക്കാനാണോ തീരുമാനം?എന്നെ എലിമിനേറ്റ്  ചെയ്തപ്പോൾ ഒന്നും തോന്നിയില്ലേ?ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും വേണമെങ്കിൽ അവസാനം വരെ നിനക്കുവേണ്ടി ഞാൻ കാത്തിരിക്കുമെന്നും അബർണതി പറഞ്ഞു.അബർണതിയുടെ വാക്കുകൾ പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിച്ചത്.മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് ആരാധകരുണ്ടായിരുന്ന അബർണതിക്ക് ആര്യയുടെ ഈ തീരുമാനം വളരെ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

ആര്യ നല്ലൊരു തേപ്പുകാരൻ ആണെന്നും സ്വന്തം ഇമേജ് തകർത്തെന്നുമാണ്  കാണികൾ പറയുന്നത്.പരിപാടി കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരെ ഒരുപോലെ വിഡ്ഢികളാക്കിയ ആരര്യയോടും അണിയറ പ്രവർത്തകരോടും പരിപാടിയുടെ അടുത്ത സീസൺ എന്നാണ് തുടങ്ങുന്നതെന്ന് പരിഹാസത്തോടെ പ്രേക്ഷകർ ചോദിക്കുന്നു.ആര്യയുടെ തീരുമാനത്തെ അനുകൂലിച്ചും വിമർശിച്ചും സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.കൃത്യമായ തീരുമാനമാണ് ആര്യ എടുത്തതെന്ന് നടിയും ആര്യയുടെ സുഹൃത്തുമായ ജനനി അയ്യർ പറഞ്ഞപ്പോൾ തീരുമാനം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്നു നടി സുജ വരുണി പറഞ്ഞു.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon