Link copied!
Sign in / Sign up
3
Shares

ആരോഗ്യപൂര്ണമാവട്ടെ വേനൽക്കാലം!

വേനൽക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ കാലമാണ്. അമ്മമാർക്കു ആശങ്കയുടെയും.കുറുമ്പുകളും കുസൃതികളുമായി നടക്കുന്നതിനിടയിൽ അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഇതാ ചില കുറുക്കുവഴികൾ..

1.അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ താപനില വളരെയധികം ഉയർത്തിയിട്ടുണ്ട്. ഇതുമൂലം നിർജലീകരണം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏക വഴി. പൊതുവെ കുട്ടികൾ വെള്ളം കുടിക്കാൻ വിമുഖത കാട്ടാറുണ്ട്. തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം തന്നെ വീട്ടിൽ തയാറാക്കിയ പഴച്ചാറുകൾ, ഷേക്കുകൾ, മോരും വെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ നൽകാം. ഇത് തയാറാക്കാൻ കുട്ടികളെയും കൂട്ടിയാൽ അവർക്ക് കഴിക്കാനും ഉത്സാഹം കൂടും. കടകളിൽ നിന്ന് വാങ്ങിയ ശീതളപാനീയങ്ങൾ കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. വേനൽക്കാലത്തു സുലഭമായ തണ്ണിമത്തൻ, പപ്പായ, ചക്ക, മാമ്പഴം തുടങ്ങിയവയും ശരീരത്തിലെ ജലാംശം നിലനിർത്തുന്നു.

2. വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ശരീരശുചിത്വവും. നിർബന്ധമായും ദിവസവും 2 നേരം കുളിപ്പിക്കുക.കൂട്ടുകാരോടൊത്ത്‌ പുഴയിൽ കുളിക്കാൻ വിട്ടാലും തങ്ങളുടെ ശ്രദ്ധ എത്തുന്നിടത്താണ് കുട്ടികൾ ഉള്ളതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടതാണ് . 

3.ആഹാരത്തിൽ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക.മിക്ക കുട്ടികൾക്കും പച്ചക്കറികളോട്  താൽപ്പര്യമുണ്ടാവില്ല. വിവിധ രുചിയുള്ള സലാഡുകളായോ കറികളായോ പച്ചക്കറികൾ നൽകുക. ഉദാഹരണത്തിന്  ചീര ഇഷ്ടമില്ലാത്ത കുട്ടികൾക്ക് അവ കട്ലറ്റ് , ചപ്പാത്തി തുടങ്ങിയവയിൽ ചേർത്ത് നൽകാം. മുട്ട, ഇറച്ചി, മീൻ വിഭവങ്ങൾ സാധാരണപോലെ തന്നെ നൽകാവുന്നതാണ്. ഇവ കുട്ടികൾക്ക്  കൂടുതൽ ഊർജം നൽകുന്നു. ആഹാരകാര്യത്തിൽ വിട്ടുവീഴ്ചയില്ലാതിരുന്നാൽ വേനൽക്കാല രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാവുന്നതാണ്. 

4. വെയിലേൽക്കുമെന്ന കാരണംകൊണ്ട്  കുട്ടികളെ മുറികൾക്കുള്ളിൽ അടച്ചിടരുത്.12 മണി മുതൽ 3 വരെ തണലത്തു നിന്ന് കളിക്കാനനുവദിക്കാം.ചിപ്സ് തുടങ്ങിയ എണ്ണമയം കൂടിയ പലഹാരങ്ങളുമായി കംപ്യൂട്ടർന്റെയും ടിവിയുടെയും മുൻപിൽ ചടഞ്ഞിരിക്കാൻ കുട്ടികളെ അനുവദിക്കരുത്.

5. ചില കുട്ടികൾക്ക്  പൊടി അലര്ജി ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ഇതൊഴിവാക്കാനായി  മാസ്ക് നൽകാം.

6. സൂര്യപ്രകാശം മൂലമുണ്ടാവുന്ന കരുവാളിപ്പ് മാറാനായി വൈകുന്നേരങ്ങളിൽ പാൽപാടയും നെയ്യും മിശ്രിതമാക്കി പുരട്ടുന്നത് നല്ലതാണ്. കൂടാതെ റോസാപ്പൂവും തുളസിയിലയും ഇട്ടുവെച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുന്നത് ഉന്മേഷം കൂട്ടാൻ സഹായിക്കും.ഒപ്പം രോഗപ്രതിരോധശേഷിയും വർധിപ്പിക്കുന്നു. 

7. അയഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ നൽകുന്നതാണ് ഉചിതം. ശരീരം മുഴുവനായി മൂടുന്ന വസ്ത്രമാണെങ്കിൽ ഏറ്റവും നല്ലത്. പക്ഷെ വിയപ്പടിഞ്ഞു കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അടിവശ്ത്രങ്ങളും കോട്ടൺ ആക്കുന്നത് തന്നെയാണ് നല്ലത്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon