Link copied!
Sign in / Sign up
9
Shares

ആരോഗ്യം അളക്കാൻ ഒരു രഹസ്യ വഴി

യോനിയുടെ ബന്ധപ്പെട്ടു എന്ത് വിഷയം വന്നാലും എല്ലാ സ്ത്രീകളിലും ഒരു ഉത്കണ്ഠ ഉണ്ടാകും. ആഗോള തലത്തിൽ, 85% സ്ത്രീകളും സംസാരിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ട്രെൻഡിംഗ് വിഷയം യോനി സ്റവമാണ്. ഈ വിഷയം അമ്മമാരോടോ മറ്റുള്ളവരോടോ ചർച്ച ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ എല്ലാ പെൺകുട്ടികൾക്കും മടിയാണ്. പക്ഷെ അങ്ങനെ ചെയ്യുന്നതുമൂലം നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെ പറ്റി അറിയുവാൻ സാധിക്കാതെയാവും.

നിങ്ങളുടെ ശരീരത്തെപ്പറ്റി സംസാരിക്കുമ്പോൾ ലജ്ജിക്കുന്നത് എന്തിനാണ്?

എന്താണ് യോനി സ്രാവം?

യോനി സ്റാവം ഗർഭാശയത്തിൽ നിന്ന് ഉണ്ടാകുന്ന പലതരം സ്രാവങ്ങളുടെ മിശ്രിതമാണ്.

ഇത് സാധാരണമാണോ എന്ന് ചിലപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം, പിന്നീട് നിങ്ങൾ ഗർഭിണിയാണോ എന്ന് വരെ തെറ്റിദ്ധരിക്കും. യോനി സ്റാവം പല നിറങ്ങളിലുണ്ടാകാം, ഇവയെല്ലാം തന്നെ സ്വാഭാവികമാണ്.

ഇവ സാധാരണവും ഏതു സമയത്തും ഉണ്ടാകുവാൻ സാധ്യതയുണ്ടെങ്കിലും, ചില സമയങ്ങളിൽ ഈ സ്രാവം നിങ്ങൾക്കുണ്ടായേക്കാവുന്ന അണുബാധയെ സൂചിപ്പിക്കുന്നു. അണുബാധയുണ്ടെങ്കിൽ മഞ്ഞയോ പച്ചയോ നിറം ഉണ്ടാകും, അതിനുപുറമെ ദുർഗന്ധവും ഉണ്ടാകും. ബാക്ടീരിയൽ അല്ലെങ്കിൽ യീസ്റ്റ് അണുബാധ മൂലമാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. 

ഏതൊക്കയാണ് 4 തരം യോനി സ്രവങ്ങൾ?

1. വൈറ്റ് ഡിസ്ചാർജ്

ഇത് തികച്ചും സാധാരണമാണവും സ്ത്രീകളുടെ ആർത്തവചക്രം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോളും ഇവ കാണപ്പെടും. എന്നാൽ നിങ്ങൾ ചൊറിച്ചിൽ അനുഭവപ്പെടുകയും വെള്ള നിറം പ്രത്യേകിച്ച് കട്ടിയുള്ളതാണെന്ന് മനസ്സിലാക്കുകയും അവയ്ക്കു പനീറിന്റെത് പോലെ പ്രതലം ഉണ്ടെങ്കിൽ നിങ്ങൾക് യീസ്റ്റ് അണുബാധ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഡിസ്ചാർജ് വ്യക്തമാണെങ്കിൽ, അതിനർത്ഥം ഓവുലേഷൻ ഉണ്ടായിട്ടുണ്ടാവുമെന്നാണ്.

2. ബ്രൗൺ അഥവാ അല്പം രക്തനിറമുള്ള ഡിസ്ചാർജ്:

ഇത് സാധാരണ നിങ്ങളുടെ ആർത്തവകാലത്തോ ചിലപ്പോൾ അതിന്റെ അവസാനത്തിലോ മാത്രമേ കാണപ്പെടുകയുള്ളു. ആർത്തവകാലത്തിനു ശേഷവും കുറച്ചു തുള്ളി രക്തം ശരീരത്തിൽ അവശേഷിയ്ക്കും. ഇതാണ് പിന്നീട് ബ്രൗൺ നിറത്തിൽ ഈ സമയത്തിനു ശേഷം ഡിസ്ചാർജ് ആവുന്നത്.

മാസത്തിലെ സാധാരണ സമയത്തു പോലും ചെറിയ ബ്രൗൺ അല്ലെങ്കിൽ ചുവന്ന ഡിസ്ചാർജ് നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ ഗർഭിണിയാണെന്നാണ്. അല്ലെങ്കിൽ ഗർഭത്തിൻറെ പ്രാരംഭ ഘട്ടത്തിൽ ഡിസ്ചാർജ് കണ്ടാൽ ഗർഭം അലസിയെന്നാവാം സൂചിപ്പിക്കുന്നത്.

3. മഞ്ഞ ഡിസ്ചാർജ്:

ഇത് പൊതുവേ അണുബാധയുടെ അടയാളമാണ്. ഡിസ്ചാർജ് കട്ടിയുള്ളതോ ദുർഗന്ധമുള്ളതോ ആണെങ്കിൽ ഇത് 'ട്രൈക്കോമോണിയസിസ്' എന്ന അണുബാധയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ അണുബാധ പല പങ്കാളികളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് സംഭവിക്കുന്നത്.

4. പച്ച ഡിസ്ചാർജ്:

ഇത് തീർച്ചയായും നിങ്ങളുടെ ഡിസ്ചാർജിലെ അസ്വാഭാവികത്വം കാണിക്കുന്നു. ഇത് സാധാരണ കട്ടിയുള്ളതും വളരെ വഴുവഴുപ്പുള്ളതുമാണ്. ഇത് ഒരു ദുഷിച്ച തരത്തിലുള്ള ഒരു ദുർഗന്ധം ഉളവാക്കുന്നു.

വിറ്റാമിൻ സപ്ലിമെന്റ് കഴിച്ചപ്പോൾ പോലും ഇത് പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്.

-മൂത്രമൊഴിക്കുമ്പോൾ നീറുന്ന വേദന

-യോനിയിൽ നിന്നും ശക്തമായ മണം

-ഡിസ്ചാർജിന്റെ രൂപത്തിൽ മാറ്റം വരുന്നു

-ചൊറിച്ചിൽ

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon