Link copied!
Sign in / Sign up
440
Shares

ആണ്‍കുട്ടികള്‍ക്ക് ഇടാന്‍ 10 നല്ല പേരുകള്‍

“ഈ പേരൊക്കെ ഭയങ്കര സാധാരണയാ...” “ശേ...ആ പേര് ഇട്ടാല്‍ ചൊല്ലി വിളിക്കാന്‍ ബുദ്ധിമുട്ടാവൂല്ലോ...”. കുഞ്ഞിനു എന്ത് പേര് വിളിക്കണമെന്നത് എല്ലാ അച്ഛന്‍-അമ്മമാരെയും കുഴപ്പിക്കുന്നൊരു പ്രശ്നമാണ്, അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ നിങ്ങളെ ഒരിത്തിരി സഹായിക്കാമെന്നു വിചാരിച്ചത്..!

1. ആരവ്

ശാന്തി സമാധാനം പ്രശാന്തത എന്നൊക്കെ അര്‍ഥം വരുന്ന ‘രവ്’ എന്ന വാക്കില്‍ നിന്ന്‍ ഉത്ഭവിച്ച ഈ പേര് ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ഈ പേര് മതി നിങ്ങളുടെ മകന് തന്റെ കുട്ടൂക്കാര്‍ക്ക് ഇടയിലെ എല്ലാവരുടെയും പ്രിയങ്കരനാകാന്‍.

2. വിഹാന്‍

‘പ്രഭാതം’ എന്ന് അര്‍ഥം വരുന്ന സംസ്കൃതപദമാണ് വിഹാന്‍ എന്നത്. ഇപ്പൊള്‍ എല്ലാവരുടെ ഇടയിലും പ്രിയമേറിക്കൊണ്ടിരിക്കുന്ന ഈ പുത്തന്‍ പേര് നിങ്ങളുടെ കുഞ്ഞിന് കൂടുതല്‍ ഓമനത്തം നല്‍കും.

3. പാര്‍ഥ്

മഹാഭാരതത്തിലെ ശ്രീ അര്‍ജുനന്റെ മറ്റൊരു നാമമായ പാര്‍ഥ് എന്ന പേരിന് ‘ഉന്നം തെറ്റാത്ത ഒരുവന്‍’ എന്നൊരു അര്‍ത്ഥവും കൂടിയുണ്ട്. ബുദ്ധിസാമര്‍ത്ഥ്യവും മിടുക്കും എടുത്ത് കാട്ടുന്ന ഈ പേര് ഉളവാക്കുന്നത് ആകെ മൊത്തമൊരു വ്യത്യസ്ത അനുഭവമാണ്.

4. യുഗ്

ചെറുതാണെങ്കിലും സുശക്തമായ ഒരു പേരാണ് യുഗ് എന്നുള്ളത്. ഒരു യുഗത്തെ സൂചിപ്പിക്കുന്ന ഈ പേരിന്റെ പ്രഭാവം എന്തായാലും വര്‍ഷങ്ങള്‍ കഴിയും തോറും നിങ്ങളുടെ മകന്റെ മേല്‍ ഉണ്ടാകും.

5. കിയാന്‍

ദൈവകൃപ എന്നര്‍ത്ഥം വരുന്ന ഈ വിശിഷ്ടമായ പേര് എളുപ്പം പറയാനും ഓര്‍ക്കാനും കഴിയുന്ന ഒരു മധുരമുള്ള പേരാണ്. ഈ പേര് നിങ്ങളുടെ കുഞ്ഞിനെ മറ്റുള്ള കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തനാക്കും.

6. ദിവിത്ത്

അനശ്വരം എന്നാണ് ദിവിത്ത് എന്ന വാക്കിന്റെ അര്‍ഥം. ഈ പേര് ഉണ്ടായാല്‍ തന്നെ മതി നിങ്ങളുടെ മകന്‍ അവന്റെ അധ്യാപകരുടെയും സഹാപാടികളുടെയും ഏറ്റവും പ്രിയപ്പെട്ടവന്‍ ആകാന്‍.

7. തന്‍വീര്‍

ധീരനും ബലശാലിയുമായ ഒരാള്‍ എന്ന അര്‍ഥം വരുന്ന ഈ പേര് പോലെ തന്നെ നിങ്ങളുടെ കുഞ്ഞും ധൈര്യശാലിയും കൈക്കരുത്തുള്ളവനും ആയി ഭവിക്കും. ആര്‍ക്കും ഒരിക്കലും മറക്കാന്‍ തോന്നാത്ത ഒരു പേരാണ് ഇത്.

8. നമിത്ത്

ഈയിടെയായി എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു തുടങ്ങിയിടുള്ള ഒരു പേരാണ് വിനീതനാവുക എന്നര്‍ത്ഥം വരുന്ന നമിത്ത്. പേരില്‍ തന്നെയുള്ള ആ ഒരു ലാളിത്യവും വിനയവും കൊണ്ട് തന്നെ എല്ലാവര്‍ക്കും സ്നേഹത്തോടെ സമീപ്പിക്കാവുന്ന ഒരുവനായ് തീരും നിങ്ങളുടെ മകന്‍.

9. ശ്രേയ്

വിസ്മയാവഹം എന്നര്‍ത്ഥം വരുന്ന ശ്രേയ് മറ്റൊരു വ്യത്യസ്തമായ പേരാണ്. ഇത്രയും അതുല്യമായൊരു പേരിന് ഉടമയായ നിങ്ങളുടെ കുഞ്ഞ് അവന്റെ ജീവിതത്തില്‍ വിസ്മയകരമായ പലതും കൈവരിക്കാതിരിക്കില്ല.

10. സിയാന്‍

ചൈനീസ് ഭാഷയില്‍നിന്ന് രൂപം കൊണ്ട ഈ പേരിന്റെ അര്‍ത്ഥം ആത്മശാന്തി എന്നാണ്. ഇന്ത്യയിലും പ്രചാരത്തിലുള്ള ഈ അര്‍ത്ഥവത്തായ പേര് ലളിതവും പറയാന്‍ എളുപ്പവുമാണ്.

നിങ്ങളുടെ കുഞ്ഞ് മറ്റുള്ളവരില്‍ നിന്നും എത്രതന്നെ വ്യത്യസ്തനാണോ അവന്റെ പേരും അതുപോലെ തന്നെ അനുപമമായ ഒന്നായിരിക്കണം. കുഞ്ഞിന് എന്ത് പേര് വിളിക്കുമ്പോഴും ലോകം അവനെ ഈ പേര് വെച്ചാണ് തിരിച്ചറിയുക എന്നത് നാം ഓര്‍ക്കണം.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon