Link copied!
Sign in / Sign up
4
Shares

ആദ്യത്തെ മുലപ്പാൽ കളയേണ്ടതുണ്ടോ?

കുഞ്ഞിനെ മുലയൂട്ടുന്നതിനെ പറ്റി എത്രയേറെ ബോധവൽക്കരണം നൽകിയാലും അത് ചെവിക്കൊള്ളില്ല എന്ന മട്ടിലാണ് നമ്മുടെ നാട്ടിലെ ചില ആളുകൾ. ഗർഭവും പ്രസവവും സംബന്ധമായ കാര്യങ്ങളിൽ പാരമ്പര്യ രീതികൾ വളരെ നല്ലതാണെങ്കിലും അന്ധവിശ്വാസങ്ങളും തീരെ കുറവല്ല. അതിലൊന്നാണ് കുഞ്ഞിന് ആദ്യമായി പാല് കൊടുക്കുന്നതിനു മുൻപ് അല്പം പാൽ പിഴിഞ്ഞ് കളയണമെന്നുള്ള രീതി. കൂടുതൽ പാൽ ഉണ്ടാകാൻ ആയാണ് ചിലയിടങ്ങളിൽ ഈ രീതി പിന്തുടരുന്നത്. എന്നാൽ ഇത് ശുദ്ധമണ്ടത്തരം ആണെന്നു മാത്രമല്ല, കുഞ്ഞിന് അവശ്യം ലഭ്യമാകേണ്ട അമൂല്യ പോഷകങ്ങൾ  ആണ് ഇതുവഴി ലഭിക്കാതെ പോകുന്നത്. ഗർഭത്തിന്റെ 24 ആഴ്ച മുതൽ തന്നെ മുലപ്പാൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടാൻ തുടങ്ങും. കുഞ്ഞു ജനിച്ചു കഴിഞ്ഞ് സാധ്യമായ ഏറ്റവും അടുത്ത സമയത്തു തന്നെ പാൽ കൊടുക്കേണ്ടതുണ്ട്. കുഞ്ഞു വലിച്ചു കുടിക്കാൻ ശ്രമിക്കുന്തോറും പാലിന്റെ അളവ് താനേ കൂടി വരികയും ചെയ്യും.പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നിവയുടെ പ്രവർത്തനം മൂലമാണ് പാലുത്പാദനം നടക്കുന്നത്. മുലക്കണ്ണുകളിൽ നിന്നും തലച്ചോറിലേക്ക് എത്തുന്ന സന്ദേശം ഇവയാണ് സൂചിപ്പിക്കുന്നത്..

കുഞ്ഞു ജനിച്ച ആദ്യ ദിവസങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്ന പാൽ ആണ് കോളസ്ട്രം എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഈ പാലിൽ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്മുണോ ഗ്ലോബുലിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഒപ്പം കുഞ്ഞിന്റെ മസ്തിഷ്ക്ക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.

ആദ്യമാസങ്ങളിൽ കുഞ്ഞിനെ ബാധിക്കാൻ ഇടയുള്ള കുടൽ രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, കരപ്പൻ, മറ്റു അണുബാധകൾ എന്നിവ തടയാനുള്ള ശേഷി കോളസ്ട്രത്തിൽ ഉണ്ട്. അന്ധവിസ്വാസത്തിന്റെ പേരിൽ ഇത് പിഴിഞ്ഞ് കളയുന്നത് നിങ്ങളുടെ കുഞ്ഞിന്റെ അവകാശം നിഷേധിക്കൽ തന്നെയാണ്. 

മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ രണ്ടു വയസു വരെ കുഞ്ഞിന് പാല് കൊടുക്കാവുന്നതാണ്. ഇത് ബ്രേസ്റ്റ് കാൻസർ, ഗർഭാശയ കാൻസർ എന്നിവയുടെ സാധ്യത ഇല്ലാതാക്കുന്നു. അതുകൊണ്ടു തന്നെ എന്ത് കാരണം കൊണ്ടായാലും മുലയൂട്ടൽ നിഷേധിക്കാൻ പാടില്ല.

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon