ഉത്തർപ്രദേശിൽ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചത് സിസി ടിവിയിൽ പതിഞ്ഞു
ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ പെൺകുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കുന്നത് സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോ മനുഷ്യന്റെ ക്രൂരതയുടെ പുതിയ മുഖമാണ് വെളിവാക്കുന്നത്. വിജനമായ ഇടുങ്ങിയ വഴിയിൽ വാഹനത്തിലെത്തിയ മുഖം മറച്ച സ്ത്രീ ആണ് തെരുവോരത്തുള്ള വീടിന്റെ മുൻപിൽ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു ഉപേക്ഷിക്കുന്നത്.. കുഞ്ഞിനെ കണ്ടെത്തി ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാണെന്നാണ് റിപ്പോർട്ടുകൾ. ഉപേക്ഷിച്ചവരുടെ വിവരങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല!
