Link copied!
Sign in / Sign up
0
Shares

ജെ.ഇ.ഇ പരീക്ഷ: ഈ പതിനഞ്ചുകാരനാണ് താരം.

ഈ വർഷത്തെ ജെ.ഇ.ഇ പരീക്ഷ പാസ്സായ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി ഒരു പതിനഞ്ചു വയസ്സുകാരനാണ്. ബീഹാറിലെ ബഖോർപൂർ ഗ്രാമത്തിലെ ശിവം കുമാറാണ് ആ മിടുക്കൻ. നമ്മുടെ കേരളത്തിൽ ഒന്നോ രണ്ടോ വർഷോത്തോളം ഇതിനായി മാത്രം പരിശ്രമിച്ച പല വിദ്യാർഥികൾക്കു പോലും കഴിയാതിരുന്ന കാര്യമാണ് ശിവം കഠിന പ്രയത്നത്തോടെ സാധിച്ചെടുത്തത്.

ഒക്ടോബർ 22, 2002ൽ ഒരു സാധാരണ കർഷകന്റെ മകനായി ജനിച്ച ശിവം 360ൽ 241 മാർക്ക് സമ്പാദിച്ചു. മാത്രമല്ല, ദേശീയ അടിസ്ഥാനത്തിൽ 383ാം റാങ്കും കരസ്ഥമാക്കി. അതിശയിപ്പിക്കുന്ന വേറൊരു സത്യം എന്തെന്നാൽ, ശിവത്തിന്റെ ജേഷ്ഠനായ സത്യം തന്റെ 13ാം വയസ്സിൽ തന്നെ ജെ.ഇ.ഇ പരീക്ഷ ആറു വർഷങ്ങൾക്ക് മുൻപ് പാസ്സായ വ്യക്തിയാണ്.

“റെസനൻസ് കോച്ചിങ് സെന്ററിന്റെ മാനേജിങ് ഡയറക്ടറുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് എന്നെയും ജേഷ്ഠനെയും പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാൻ സഹായിച്ചത്”, ശിവം വെളിപ്പെടുത്തി. ശിവം സി.ബി.എസ്.സി യുടെ 12ാം ക്ലാസ് പരീക്ഷയിൽ 92 ശതമാനം മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, നാഷണൽ ടാലന്റ് സെർച്ച് എക്സാമും ശിവം സ്കോളർഷിപ്പോടു കൂടി പാസ്സായിട്ടുണ്ട്.

തന്റെ അഞ്ചാം വയസ്സിൽ ജേഷ്ഠനായ സത്യത്തിനോടൊപ്പം കോട്ടയിലേക്ക് വന്ന ശിവം ഒരു പ്രൈവറ്റ് സ്‌കൂളിലേക്കു പ്രവേശനം തേടി. തന്റെ മികച്ച പ്രകടനം മൂലം നേരിട്ട് മൂന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചു. എതെങ്കിലും ഒരു ഐ.ഐ.റ്റി യിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ശിവത്തിന്റെ താല്പര്യം. പഠന കാലഘട്ടം മുഴുവൻ തന്റെ മാതാപിതാക്കളെ വിട്ട് അമ്മാവനായ റാം കപൂർ സിങ്ങിന്റെ കൂടെയാണ് ശിവം താമസിച്ചത്. അച്ഛൻ സിദ്ധനാഥ് സിങ്ങും അമ്മ പ്രമീള ദേവിയും ഈ സമയം ബഖോർപൂരിൽ തന്നെ താമസിച്ചുവന്നു.

ചെറുപ്രായത്തിൽ തന്നെ അത്യധികം കഠിനമായ പരീക്ഷകളിൽ ജയിച്ച മക്കളെ ഓർത്തു താനെന്നും അഭിമാനിക്കുന്നുവെന്ന് സിദ്ധനാഥ് പറയുന്നു. ശിവത്തിന്റെ ജേഷ്ഠൻ സത്യം ഇന്ന് ഐ.ഐ.റ്റി കാൻപൂറിലെ എം.ടെക്ക് വിദ്യാർത്ഥിയാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon