6 മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കുറുക്കുകൾ
കുഞ്ഞുങ്ങൾ മൂന്നാം അല്ലെങ്കിൽ നാലാം മാസങ്ങളിൽ ഖര ആഹാരം ശേഖരിക്കാൻ സഹായിക്കുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. എന്നാൽ, ഈ എൻസൈം ഉല്പാദനം ആറു മാസം മാത്രം പ്രായമാകുമ്പോൾ മാത്രം പൂർണമായി വികസിക്കു. അതിനാൽ ഈ 6 മാസ കാലം കഴിഞ്ഞതിനു ശേഷം മാത്രം അവർക്കു കുറുക്കു കൊടുത്താൽ മതിയാകും.
നിങ്ങളുടെ കുഞ്ഞിന് കൊടുക്കാൻ പറ്റിയ വിവിധ തരം കുറുക്കുകൾ ഏതെന്ന് അറിയുവാൻ വായിക്കുക.
1.കഞ്ഞി :

ഖര ആഹാരത്തിന്റെ ആദ്യ ആഴ്ചക്ക് ശേഷം, കുഞ്ഞുങ്ങൾക്ക് കഞ്ഞി നൽകാവുന്നതാണ്. കഞ്ഞി തയാറാക്കാൻ വളരെ എളുപ്പമാണ്- അരി വെള്ളത്തിൽ നന്നായി തിളപ്പിച്ച ശേഷം അരിമണികൾ നന്നായി ഉടയ്ക്കുക. കഞ്ഞി ആവശ്യത്തിനു തണുപ്പിച്ചിട്ടു മാത്രമേ കുഞ്ഞിന് നൽകാവൂ. അഥവാ ഇത് കാരണം കുഞ്ഞിന് അലര്ജി ഉണ്ടാകുന്നുണ്ടെങ്കിൽ കഞ്ഞി കൊടുക്കുന്നത് തുടരരുത്.
2. പച്ചക്കറികൾ

മൃദുവാകുന്നതുവരെ പാകം ചെയ്ത പച്ചക്കറികൾ കൊണ്ട് കുറുക്ക് ഉണ്ടാക്കാം. അതു തണുക്കാൻ കാത്തിരിക്കുക. ഫലങ്ങൾ പോലെ, ഒരു സമയത്ത് ഒരു പച്ചക്കറി മാത്രം കുറുക്കായി കൊടുക്കുക.ഏതെങ്കിലും പച്ചക്കറി അലർജി ഉണ്ടാക്കുകയാണെങ്കിൽ ഇത് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിക്ക് 8 മാസം പ്രായമാകുന്പോൾ, അവർക്ക് അലർജി ഉണ്ടാക്കാത്ത ഈ പച്ചക്കറികൾ വേവിച്ചു മുറിച്ച് കഷ്ണങ്ങളാക്കി നൽകാവുന്നതാണ്..
3. ധാന്യങ്ങളും പയർ വർഗ്ഗങ്ങളും

ഏതെങ്കിലും ഒരു ധാന്യമായോ പൾസ് വെള്ളത്തിൽ വച്ച് വേവിച്ചതിനു ശേഷം ഉടയ്ക്കുക. തണുപ്പിച്ചതിനു ശേഷം, നിങ്ങളുടെ കുഞ്ഞിന് നൽകി ഇത് അവർക്കു എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. 7 മാസം പ്രായമാകുന്പോൾ, അവയ്ക്കൊപ്പം അവർക്ക് അലർജി ഇല്ലാത്ത ഏതെങ്കിലും പഴമോ പച്ചക്കറികളോ ചേർക്കാം.
4. പ്രോട്ടീൻ

മാംസം അല്ലെങ്കിൽ ടോഫു രൂപത്തിൽ പ്രോട്ടീൻ നൽകാൻ കഴിയും. മൃദുവുമാകുന്നതുവരെ മാംസം നന്നായി പാചകം ചെയ്തതിനു ശേഷം പേസ്റ്റ് രൂപത്തിൽ നിങ്ങളുടെ കുഞ്ഞിന് ഇത് നൽകാവുന്നതാണ് . അയണിന്റെ നല്ല ശ്രോതസ്സായതിനാൽ, കുഞ്ഞിന് 6 മാസം മുതൽ തന്നെ നൽകാം. നിങ്ങളുടെ കുഞ്ഞിന് മാംസം കൊടുക്കുന്നത് തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളുടെ പീഡിയാട്രിഷ്യനോട് ചോദിക്കുക. ചീരയുടെ കുറുക്കും നൽകാവുന്നതാണ്.
5. പാലുത്പന്നങ്ങൾ

എട്ടുമാസം പ്രായമാകുമ്പോൾ നിങ്ങൾക്ക് കുഞ്ഞിന് തൈര് നൽകാവുന്നതാണ്. ചില ഡോക്ടർമാർ ആറാം മാസം മുതൽക്കേ ഇത് കൊടുക്കുവാൻ ആവശ്യപ്പെട്ടേക്കാം. എട്ടാം മാസം മുതൽക്കേ ഫ്രൂട്ട് മാഷിന്റെ കൂടെ തൈരും ചേർക്കാം.മൃദുവായ ചീസും നൽകാം.
നിങ്ങളുടെ കുഞ്ഞിന് ഏതു തരത്തിലുള്ള കുറുക്ക് നൽകാനാവും എന്നതിലും നിങ്ങളുടെ കുഞ്ഞിനെ ശരിയായ ഖര ആഹാരം എങ്ങനെ കഴിപ്പിക്കാം എന്നതിലും ഈ ലേഖനം നിങ്ങളെ വളരെ അധികം സഹായിച്ചു എന്ന് പ്രതീക്ഷിക്കുന്നു
