Link copied!
Sign in / Sign up
3
Shares

സോയ ചങ്ക്‌സ് ഫ്രൈ

ഈ നൂറ്റാണ്ടിന്റെ ഗോൾഡൻ ബീൻ എന്നാണ് സോയ അറിയപ്പെടുന്നത്. എണ്ണ വേർതിരിച്ചെടുത്ത ശേഷം മിച്ചം വരുന്ന സോയയാണ് സോയ ചങ്ക്സ് എന്ന പേരിൽ വിപണിയിൽ ലഭ്യമാകുന്നത്. 50% വരെ മാംസ്യം അടങ്ങിയിരിക്കുന്ന സോയയെ വെജിറ്റബിൾ മീറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഗ്ലൈസീൻ,ലൈസീൻ എന്നീ അമിനോ ആസിഡുകൾ അടങ്ങിയ ഈ പ്രോട്ടീൻ മാംസാഹാരങ്ങളിലെ പ്രോടീനു തുല്യമാണ്. സാധാരണ ഇറച്ചി ഉപയോഗിക്കുന്നത് പോലെ തന്നെ സോയ ഉപയോഗിക്കാം. സോയ ചങ്ക്‌സ് കൊണ്ട് ഒരു വ്യത്യസ്തമായ നാലുമണി പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ 

സോയ ചങ്ക്‌സ്- 200 gm 

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ 

മുളകുപൊടി-ഒരു ടേബിൾസ്പൂൺ

ഗരം മസാല-അര ടേബിൾസ്പൂൺ

കറിവേപ്പില- ഒരു തണ്ട് 

മല്ലിയില-ഒരു പിടി

അരിപ്പൊടി-ഒരു കപ്പ് 

വെള്ളം-ആവശ്യത്തിന് 

ഉപ്പ് -ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

സോയ ചങ്ക്‌സ് നന്നായി തിളപ്പിച്ച് തണുത്തതിനു ശേഷം നന്നായി കഴുകി വെള്ളം പിഴിഞ്ഞ് കളയുക.ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇതിലേക്ക് മറ്റുള്ള ചേരുവകൾ എല്ലാം ചേർത്ത് വീണ്ടും നന്നായി അരച്ച് യോജിപ്പിക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറിയ ഉരുളകൾ ആക്കുക.ഒരു പാനിൽ എന്ന ചൂടാക്കി സോയ ബോൾസ് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.സോയ ചങ്ക്‌സ് ഫ്രൈ റെഡി.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon