Link copied!
Sign in / Sign up
3
Shares

വീട്ടിൽ ചെയ്യാം മാനിക്യൂർ!!

സിനിമാ നടിമാരുടെ പോലുള്ള സുന്ദരമായ കൈകൾ കൊതിക്കാത്തവരായി ആരുമില്ല. ഏറ്റവും കൂടുതൽ പണിയെടുക്കുന്നതിന് കൊണ്ട് തന്നെ കൈകൾക്ക് അതിനാവശ്യമായ പരിചരണം നൽകേണ്ടതുണ്ട്. എന്നാൽ അവ നല്കാൻ നമുക്ക് പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം! ബ്യൂട്ടിപാര്ലറുകളിൽ കൈകൾ മിനുക്കാനുള്ള നുറുങ്ങു വിദ്യകൾ ഉണ്ടെന്നത് ശരി തന്നെ. എന്നാൽ കാശ് പോകുന്ന വഴിയറിയില്ലെന്നു മാത്രം. ഈ കൈമിനുക്കലിന് പാശ്ചാത്യർ ഇട്ടിരിക്കുന്ന ഓമനപ്പേരാണ് മാനിക്യൂർ. വില കൂടിയ ക്രീമുകൾ ഒന്നും ഉപയോഗിക്കാതെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് നമുക്ക് തന്നെ മാനിക്യൂർ ചെയ്യാവുന്നതേ ഉള്ളു. ഇതെങ്ങനെയാണെന്ന് നോക്കാം..

മാനിക്യൂറിന്റെ ഗുണങ്ങൾ

ക്രമമില്ലാതെ വളരുന്ന കൈ നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതിലൂടെ നഖത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കപ്പെടുന്നു. നഖത്തിന്റെ നീളം അമിതമായി കൂടുന്നതും കുറയുന്നതും നല്ലതല്ല.മസ്സാജിങ് ലൂടെ രക്തയോട്ടം വര്ധിക്കുന്നതിനാൽ ചർമത്തിലെ ചുളിവുകൾ അകറ്റപ്പെടുന്നു.

സ്റ്റെപ് 1 

ആദ്യമായി അല്പം റിമൂവർ പഞ്ഞിയിൽ മുക്കി നഖങ്ങളിലെ നെയിൽപോളിഷ്  നീക്കം ചെയ്യുക.

സ്റ്റെപ് 2

നെയിൽ കട്ടർ ഉപയോഗിച്ച് നഖം മുറിച്ചു ഷേപ്പ് ചെയ്ത് എടുക്കുക.

സ്റ്റെപ് 3

ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളത്തിൽ അല്പം ഷാംപൂ, നാരങ്ങാ നീര്, ഒരു തുള്ളി ഡെറ്റോൾ, അല്പം  മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് 15 മിനിട്ടു നേരം കൈകൾ മുക്കി വയ്ക്കുക.ശേഷം ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ ഭാഗവും കൈകളും നന്നായി ഉരച്ചു കഴുകുക.

സ്റ്റെപ് 4

കൈകൾ നന്നായി കഴുകിയതിന് ശേഷം ടവൽ ഉപയോഗിച്ച് തുടയ്ക്കുക. ശേഷം ഒരു മോസിച്യുറൈസർ ഉപയോഗിച്ച് കൈകൾ മസ്സാജ് ചെയ്യുക.

സ്റ്റെപ് 5

നെയിൽ കോട്ട് ഇട്ട ശേഷം നെയിൽ പോളിഷ് ഇടാവുന്നതാണ്. ഈ പ്രക്രിയ ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ പൂപോലെയുള്ള കൈകൾ നിങ്ങൾക്കും സ്വന്തമാക്കാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon