Link copied!
Sign in / Sign up
10
Shares

രണ്ടാം മാസം: മുൻകരുതലുകൾ എന്തൊക്കെ?

അറുപത് ശതമാനം സ്ത്രീകളും രണ്ടാം മാസമാകുമ്പോഴായിരിക്കും താൻ ഗർഭിണിയാണെന്ന് തിരിച്ചറിയുക.ആദ്യ മാസത്തിൽ കുഞ്ഞിന് കിട്ടാതെ പോയ പോഷകങ്ങൾ ലഭ്യമാക്കേണ്ട സമയമാണിത്. ഫോളിക് ആസിഡ്, അയൺ,കാൽസ്യം,പ്രോടീൻ എന്നിവയുടെ അളവ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.

അഞ്ചാം ആഴ്ച മുതലാണ് രക്ത പര്യയന വ്യവസ്ഥയും ഹൃദയവും രൂപം കൊള്ളുന്നത്.ഈ സമയത്തു കുഞ്ഞിന്റെ ഹൃദയത്തിനു രണ്ടു അറകൾ മാത്രമേ ഉണ്ടാവുകയുള്ളു.ഈ സമയത്തു അമ്മയുടെ ശരീരത്തിൽ HGC എന്ന ഹോർമോണിന്റെ അളവ് വളരെയധികം കൂടുതലായിരിക്കും.വീട്ടിൽ വച്ചുള്ള പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കാൻ ഇതാണ് സഹായിക്കുന്നത്.അതിനു ശേഷം ഗർഭസ്ഥ ശിശുവിന്റെ മുഖത്തെ സവിശേഷതകൾ വികാസം പ്രാപിക്കാൻ തുടങ്ങും.കൂടാതെ അമ്മയ്ക്ക് ഇടയ്ക്കിടെ മൂത്രശങ്കയും ഉണ്ടാകാൻ സാധ്യതയുണ്ട്.കൂടാതെ അമ്മയുടെ സ്തനങ്ങൾ വലുതാകാനും തുടങ്ങുന്നു.രണ്ടാം മാസത്തിന്റെ അവസാനത്തോടെ കൺപോള,ചെവികൾ,മൂക്ക്,കൈകാലുകൾ, പാൻക്രിയാസ്,ആമാശയം,ശ്വാസകോശം എന്നിവ രൂപം പ്രാപിക്കുന്നു.

അയൺ കൂടുതലായി അടങ്ങിയിട്ടുള്ള കരൾ പലരും നിർദേശിക്കാറുണ്ട്. എങ്കിലും ഇവ ഒഴിവാക്കുന്നതാണ് അഭികാമ്യം.കരളിൽ അടങ്ങിയിട്ടുള്ള റെറ്റിനോൾ ഗർഭം അലസാൻ കാരണമായേക്കാം.പാൽ, മുട്ട,മൽസ്യം,മാംസം എന്നിവ നന്നായി വേവിച്ചു മാത്രം കഴിക്കുക. കൃത്യമായി സംസ്കരിക്കാത്ത പാലിൽ സാൽമൊണെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടായേക്കാം.ഇത് അത്യന്തം അപകടകരമാണ്. അതുപോലെ തന്നെ കടയിൽ നിന്ന് വാങ്ങുന്ന മാംസം പൂർണമായി ഒഴിവാക്കുക.പ്രോസസ്സ് ചെയ്ത മാംസത്തിലും ശരീരത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയേക്കാം.സ്റ്റഫ് ചെയ്ത ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുക.അഥവാ 180 ഡിഗ്രി ചൂടിൽ താഴെ പാചകം ചെയ്യുന്ന വിഭവങ്ങൾ ഒഴിവാക്കുക.

രണ്ടാം മാസം ഏറ്റവും ശ്രദ്ധിക്കേണ്ടത് പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ്. കുഞ്ഞിന്റെ പേശികൾ രൂപപ്പെടുന്നതിനാൽ പ്രോടീൻ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.കലോറി കൂടുതലുള്ള ഭക്ഷണത്തേക്കാൾ അന്നജം കൂടുതലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്.ഛർദിയും മനം പുരട്ടലും ഈ സമയത്താണ് കൂടുതലായി കാണപ്പെടുന്നത്. അന്നജത്തിന്റെ അളവ്ഉ കൂട്ടുന്നത് ഇതൊരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.ഉപ്പ്,പഞ്ചസാര,മസാല എന്നിവയുടെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം ഗർഭകാല പ്രമേഹത്തിന് കാരണമായേക്കാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon