Link copied!
Sign in / Sign up
15
Shares

കുഞ്ഞിനെ ഉറക്കാനുള്ള എളുപ്പവഴികൾ!

കുഞ്ഞുങ്ങളെ നോക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്താണെന്നു ചോദിച്ചാൽ എല്ലാ അമ്മമാരുടെയും ഉത്തരം ഒന്നായിരിക്കും.എന്താണെന്നല്ലേ? അവരെ ഉറക്കാൻ.ഒന്നുറങ്ങിയാലോ? ഒരു കള്ളനെപ്പോലെ പമ്മിപ്പതുങ്ങി വേണം ജോലികളൊക്കെ തീർക്കാൻ.ഓരോ കുഞ്ഞുങ്ങൾക്കും ഉറങ്ങുന്ന സമയവും ദൈർഘ്യവും എല്ലാം വ്യത്യസ്തമായിരിക്കും.നല്ല ഉറക്കം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.ഓരോ കുഞ്ഞിനും ഉറങ്ങാനും ഉണരാനും അവരുടേതായ സമയമുണ്ട്.ഇത് മനസിലാക്കിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. കുഞ്ഞിനെ നല്ലപോലെ ഉറക്കാനുള്ള ചില എളുപ്പവഴികളെ കുറിച്ചറിയൂ..

 ഉറങ്ങുന്ന സ്ഥലം 

കുഞ്ഞുറങ്ങുന്ന സ്ഥലവും ഉറക്കവുമായി വളരെയേറെ ബന്ധമുണ്ട്.ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നിടത്തു വേണം കുഞ്ഞുങ്ങളെ ഉറക്കാൻ.എന്നാൽ ഇത് അമിതമാകാനും പാടില്ല.നല്ല വൃത്തിയുള്ള, വായുസഞ്ചാരം ഉള്ള മുറിയാവണം.അധികം ശബ്ദങ്ങൾ ഉണ്ടാവാൻ പാടില്ല.ഒപ്പം ചൂടും കുറവായിരിക്കണം. തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞാണെങ്കിൽ ചില കാര്യങ്ങളെക്കുറിച്ചു ശ്രദ്ധിക്കേണ്ടതുണ്ട്.ഇപ്പോൾ തൊട്ടിലിന്റെ കൂടെത്തന്നെ മാട്രസ്സും ലഭ്യമാണ്.

എന്ത് വസ്തുകൊണ്ടാണ് അവ ഉണ്ടാക്കിയിരിക്കുന്നതെന്നു തൊട്ടിൽ വാങ്ങുന്ന സമയത്തു തിരഞ്ഞെടുക്കേണ്ടതുണ്ട്.പ്രധാനമായി മൂന്നു തരത്തിലാണ് ഇവ ലഭ്യം. ഫോം,സ്പ്രിങ്,ജൈവ വസ്തുക്കൾ കൊണ്ടുണ്ടാക്കിയവ.ഫോം ആണ് മറ്റുള്ളവയെ അപേക്ഷിച്ചു പല വലുപ്പത്തിലും കുറഞ്ഞ വിലയിലും നിർമിക്കുന്നത്.ഓർഗാനിക് ഫോം മാട്രസ് ഇപ്പോൾ ലഭ്യമാണ്.ഇവയാകും കൂടുതൽ അഭികാമ്യം.ഫോം കിടക്കയ്ക്കു കുഞ്ഞിന്റെ ഷേപ്പ് നെ വരെ സ്വാധീനിക്കാനാകും എന്ന് പറയപ്പെടുന്നു.ചില കുഞ്ഞുങ്ങളിൽ ഇവ ശ്വാസമുട്ടലിനു കാരണമായേക്കാം.സ്പ്രിങ് കിടക്കകളിൽ ഫോം,മറ്റു പതുപതുത്ത വസ്തുക്കൾ എന്നിവ കൊണ്ട് കോയിൽ പൊതിഞ്ഞിരിക്കുകയാണ് ചെയ്യുന്നത്.കിടക്ക നിര്മിക്കാനുപയോഗിച്ച കോയിലുകളുടെ എണ്ണം,വലിപ്പം,ക്രമീകരിച്ച രീതി തുടങ്ങിയവയെ ആശ്രയിച്ചിരിക്കും ബെഡ്ന്റെ ഗുണം.സ്പ്രിങ് മാട്രസ് വാങ്ങുമ്പോൾ ഇവയെല്ലാം കണക്കാക്കേണ്ടതുണ്ട്.പഞ്ഞി,നാര് തുടങ്ങിയ ജൈവവസ്തുക്കൾ കൊണ്ടുണ്ടാക്കിയ കിടക്കയ്ക്കു മാർദവം കുറവാണെങ്കിലും അലർജി ഉണ്ടാക്കില്ല.ബെഡ്ഷീറ്റ് കട്ടിയിൽ മടക്കിയിടുന്നത് വഴി മാര്ദവത്തിന്റെ പ്രശ്നം പരിഹരിക്കാം.

കിടക്ക മാത്രമല്ല തൊട്ടിലിന്റെ ഭംഗിയേക്കാളുപരി ഉറപ്പാണ് ശ്രേധിക്കേണ്ടത്.തടി കൊണ്ടുണ്ടാക്കിയ തൊട്ടിൽ ആണ് ഏറ്റവും നല്ലതു.കൈവരികൾക്കു അല്പം ഉയരം കൂടുതലുള്ള തൊട്ടിൽ വാങ്ങുന്നതാവും ഉയരം കുറഞ്ഞവയെക്കാൾ നല്ലതു.കുഞ്ഞുങ്ങൾ വളരുന്തോറും ഉയരം കുറഞ്ഞ കൈവരികൾ തൊട്ടിലിന്റെ അപകട സാധ്യത കൂട്ടും.ഒപ്പം കളിപ്പാട്ടങ്ങൾ മുകളിൽ തൂക്കിയിടുമ്പോൾ അവ നന്നായി ഉറപ്പിച്ചു നിർത്തേണ്ടതുണ്ട്. ഭാരമില്ലാത്തവ മാത്രമേ ഇത്തരത്തിൽ ഉറപ്പിക്കാവൂ.ഉപയോഗിച്ച തൊട്ടിലുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. വൃത്തിയുടെ മാത്രമല്ലാ, സുരക്ഷയുടെ പ്രശ്‌നം കൂടിയാണിത്.

കിടക്കയിൽ ഉറങ്ങുന്നവരാണെങ്കിൽ കുഞ്ഞിന്റെ ചർമത്തിന് അലർജി ഉണ്ടാക്കാത്തവ തിരഞ്ഞെടുക്കേണ്ടതുണ്ട്. കൂടാതെ കിടക്കയിൽ കളിപ്പാട്ടങ്ങൾ കുത്തിനിറയ്ക്കാതിരിക്കുക.ഇത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും.

രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് തലയണ വയ്ക്കാതിരിക്കുന്നതാവും ഉചിതം.ഇവ കുഞ്ഞിന്റെ തല പരന്നതാക്കാൻ സാധ്യതയുണ്ട്.കൂടാതെ ഉറക്കത്തിനിടയിൽ ചരിഞ്ഞു കിടക്കുമ്പോൾ ശ്വാസം മുട്ടലുണ്ടാക്കാനും ഇത് വഴിവയ്ക്കും.തലയണ കാരണം അമിതമായി വിയർക്കുകയും ചൂടാവുകയും ചെയ്യുന്നത് കുഞ്ഞിന്റ ജീവന് തന്നെ ഭീഷണിയാകുന്ന ഹൈപ്പർതെർമിയ എന്ന അവസ്ഥയ്ക്ക് കാരണമാകാം..

 ഉറങ്ങുന്ന സമയം 

ഓരോ കുഞ്ഞുങ്ങളും ഉറങ്ങുന്നത്  ഒരിക്കലും ഒരേ സമയത്താവില്ല.നിങ്ങളുടെ കുഞ്ഞിന് സാധാരണ ഉറക്കം വരുന്ന സമയം കണ്ടെത്തി ഈ സമയത്തു ഉറക്കുന്നത് ശീലമാക്കുക.ആദ്യമൊക്കെ അല്പം പ്രയാസം ആണെങ്കിലും ശീലമായി കഴിഞ്ഞാൽ ഇതേ സമയത്തു കുഞ്ഞിന് സ്വാഭാവികമായി ഉറക്കം വരും. പാല് കുടിച്ചയുടൻ ഉറങ്ങിപ്പോകുന്ന കുഞ്ഞുങ്ങളുണ്ട്.എന്നാൽ ഇതിനു മുൻപായി തോളത്തു കമഴ്ത്തി കിടത്തി പതിയെ പുറത്തു തട്ടി ഗ്യാസ് പോകാൻ അനുവദിക്കുക. മറിച്ചായാൽ വയറുവേദനയ്ക്ക് കാരണമാകും. എപ്പോൾ ഉറങ്ങിയാലും മലർത്തി കിടത്താൻ ശ്രമിക്കേണ്ടതുണ്ട്.

ഇറുകിയ വസ്ത്രങ്ങൾ ധരിപ്പിക്കാതിരിക്കുക

മുതിർന്നവരെ പോലെ തന്നെ കുഞ്ഞുങ്ങൾക്കും ഇറുകിയ വസ്ത്രങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.പ്രത്യേകിച്ച് ഉറങ്ങുമ്പോൾ.അതുകൊണ്ട് തന്നെ ഉറങ്ങുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാവും ഉചിതം.ഡയപ്പർ മാത്രമായാലും കുഴപ്പമില്ല.പക്ഷേ മൃദുലമായ പുതപ്പുകൊണ്ട് മൂടാൻ ശ്രദ്ധിക്കുക.

നന്നായി ഉറങ്ങാൻ അനുവദിക്കുക

നിങ്ങളുടെ സമയം അനുസരിച്ചല്ല, കുഞ്ഞിന്റെ സമയം അനുസരിച്ചാണ് ഉറങ്ങേണ്ടതും ഉണരേണ്ടതും.കുഞ്ഞുങ്ങളെ ഒരിക്കലും നിർബന്ധിച്ചു ഉറക്കാൻ പാടില്ല.അതുപോലെ തന്നെ ഉറക്കം തീരുന്നതിനു മുൻപ് ഉണർത്താനും പാടില്ല.രണ്ടും വിപരീതഫലം ഉണ്ടാക്കും.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon